അമ്മ പാടുന്ന പാട്ടിന് താളം പിടിച്ച കുഞ്ഞ് മകൻ സോഷ്യൽമീഡിയയിൽ താരം. വർഷങ്ങൾക്കു മുൻപ് ഒന്നിച്ചു പഠിച്ചവരെല്ലാം ചേർന്ന് നടത്തിയ ഗെറ്റ് ടുഗെതറിനാണ് പ്രസീത വെണ്ണിലാ ചന്ദന കിണ്ണം… എന്ന പാട്ട് പാടിയത്.
അമ്മയുടെ മധുരിതമായ ശബ്ദം കേട്ട് അടുത്തുണ്ടായിരുന്ന കുഞ്ഞ് മകൻ മറ്റൊന്നും ചിന്തിക്കാതെ മേശയിൽ താളം പിടിക്കുവാൻ ആരംഭിക്കുകയായിരുന്നു. അമ്മയുടെ പാട്ടിനെക്കാളും മകന്റെ ചെണ്ടകൊട്ടിണ് കൂടുതൽ ആരാധകരും.
മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് സ്വദേശികളായ പ്രസാദ് ഉണ്ണിക്കുട്ടന്റെയും പ്രസീതയുടെയും മകനാണ് രണ്ടു വയസുകാരനായ ഈ കൊച്ചുമിടുക്കൻ.