വ്യത്യസ്തമായ ഭക്ഷണം കഴിക്കുക എന്നത് ആളുകൾക്ക് ഇഷ്ടപ്പെട്ടകാര്യമാണ്. ഒരു ദിവസം വീട്ടിലെ അടുക്കളയ്ക്ക് അവധികൊടുത്ത് പുതിയ രുചികൾ തേടിയിറങ്ങുന്ന കുടുംബങ്ങൾ ഇന്ന് സാധാരണ കാഴ്ചയാണ്.
ഇതിനായി എത്ര ദൂരത്തേക്ക് വേണമെങ്കിലും യാത്ര ചെയ്യാൻ തയാറുള്ളവരുമുണ്ട്.
ഓരോ ദിവസവും പുതിയ റസ്റ്ററന്റുകൾ തുറക്കുന്നതിന്റെ പിന്നിലെ കാരണവും മലയാളികളുടെ ഈ താത്പര്യമാണ്.
ഭക്ഷണ പ്രിയരുടെ ഇഷ്ട വിഭവങ്ങളിലൊന്നാണ് മോമോ. ആവിയിൽ പുഴുങ്ങി തയാറാക്കുന്ന വിഭവമാണിത്. ഇന്ത്യയിലെ ഏറ്റവും വലിയ മോമോയുടെ വിശേഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.
ഡൽഹിയിലെ പട്ടേൽ നഗറിലുള്ള ഇൻഡി മോമോ എന്ന് പേരുള്ള കടയാണ് ഇന്ത്യയിലെ ഏറ്റവും വലിപ്പമുള്ള മോമോ തയാറാക്കുന്നത്.
ഇതിന് സാധാരണ മോമോയെക്കാൾ പത്തിരിട്ടി വലിപ്പമുണ്ട്. വെജ്, പനീർ, ചിക്കൻ എന്നിവ നിറച്ച മോമോകൾ ലഭ്യമാണ്.
120 രൂപയാണ് വെജ് മോമോയ്ക്ക്. പനീറിന് 150 ഉം ചിക്കന് 170 രൂപയുമാണ് വില. ഫുഡ് ബ്ലോഗ്ഗർ അക്ഷിത് ഗുപ്തയാണ് ഇന്ത്യയിലെ ഏറ്റവും വലിയ മോമോ ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെടുത്തിയത്.
നിരവധി ലൈക്കുകളും കമന്റു നേടി മുന്നേറുകയാണ് ഇൻഡി മോമോയിലെ ഭീമൻ മോമോയുടെ വീഡിയോ.
” ഞാൻ മിക്കവാറും രണ്ട് ദിവസമെടുക്കും ഈ മോമോ മുഴുവൻ തിന്നു തീർക്കാൻ”, ഒരു ഇൻസ്റ്റാഗ്രാം ഉപഭോതാവ് കുറിച്ചു.