മോ​മോ​സ് പ്രേ​മി​ക​ൾ ഇ​തൊ​ക്കെ കാ​ണു​ന്നു​ണ്ടോ? കാ​ലു​കൊ​ണ്ട് മോ​മോ​സ് മാ​വ് കു​ഴ​ച്ച് ക​ച്ച​വ​ട​ക്കാ​ര​ൻ; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്

ക​ച്ച​വ​ട​ക്കാ​ര​ൻ കാ​ലു​കൊ​ണ്ട് മോ​മോ​സ് മാ​വ് കു​ഴയ്​ക്കു​ന്ന ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. സംഭവം ജ​ബ​ൽ​പൂ​രിലാണ്.

22 സെ​ക്ക​ൻ​ഡ് ദൈ​ർ​ഘ്യ​മു​ള്ള വീഡിയോയിൽ ഒ​രു യു​വാ​വ് ത​ന്‍റെ കാ​ലു​ക​ൾ ഉ​പ​യോ​ഗി​ച്ച് മോ​മോ​സി​നു​ള്ള മാ​വ് ത​യ്യാ​റാ​ക്കു​ന്ന​ത് കാ​ണാം. വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ക​യ​തോ​ടെ ജബ​ൽ​പൂ​ർ നി​വാ​സി​ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു.

ജ​ബ​ൽ​പൂ​രി​ലെ ബ​ർ​ഗി പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​മാ​ണ് ഭ​ക്ഷ​ണ​ശാ​ല സ്ഥി​തി ചെ​യ്യു​ന്ന​ത്. രാ​ജ​സ്ഥാ​നി​ൽ നി​ന്നു​ള്ള ക​ച്ച​വ​ട​ക്കാ​രാ​ണ് ഇവിടെ കച്ചവടം നടത്തുന്നതും.

സംഭവത്തിൽ രാ​ജ്കു​മാ​ർ ഗോ​സ്വാ​മി, സ​ച്ചി​ൻ ഗോ​സ്വാ​മി എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. രാ​ജ​സ്ഥാ​നി​ലെ ജോ​ധ്പൂ​ർ സ്വ​ദേ​ശി​ക​ളാ​ണ് ഇ​രു​വ​രും.

അതേസമയം, വൈറൽ വീ​ഡി​യോ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ല​ഭ്യ​മാ​യ തെ​രു​വ് ഭ​ക്ഷ​ണ​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​ര​ത്തെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ൾ ഉ​യ​ർ​ത്തു​ക​യാ​ണ്.

Related posts

Leave a Comment