ലിയനാർഡോ ഡാവിഞ്ചിയുടെ പ്രശസ്ത സൃഷ്ടിയാണ് മൊണാലിസ. ഇപ്പോഴിത ഈ മൊണാലിസയെ ജപ്പാനിലെ ഫുക്വാകായിൽ പ്രവർത്തിക്കുന്ന ഹോട്ടൽമാനേജ്മന്റ് സ്കൂളിലെ ഒരു പറ്റം വിദ്യാർഥികൾ ബ്രഡ്ഡുകൾകൊണ്ട് സൃഷ്ടിച്ചിരിക്കുകയാണ്. ഏകദേശം 2,200 കക്ഷണം ബ്രഡ്ഡുകളാണ് അവർ ഇതിനായി ഉപയോഗിച്ചത്.
സ്കൂളിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി ഈ ബ്രഡ് മൊണാലിസയെ പൊതുജനങ്ങൾക്കു കാണുവാൻ പ്രദർശനത്തിനു വയ്ക്കുകയും ചെയ്യും. 30 വിദ്യാർഥികളടങ്ങിയ ഒരു സംഘത്തിന്റെ മൂന്നു മാസത്തെ പരിശ്രമമാണ് ഈ ബ്രഡ്ഡ് മൊണാലിസ. ഈ നിർമിതിക്ക് 7.8 അടി നീളവും 1.5 മീറ്റർ നീളവുമുണ്ട്. വെള്ളയും കറുപ്പും നിറമുള്ള ബ്രഡ്ഡാണ് ഇത് നിർമിക്കുവാനായി ഇവർ ഉപയോഗിച്ചത്.