ലോകത്തെ ഏറ്റവും പ്രശസ്തമായ ചിത്രമായ ‘മൊണാലിസ’ പെയിന്റിംഗിന് നേരെ ആക്രമണം. പാരീസിൽ സൂക്ഷിച്ചിരുന്ന പെയിന്റിംഗിന് മുകളിൽ പ്രതിഷേധക്കാർ സൂപ്പ് ഒഴിച്ചായിരുന്നു ചിത്രം നശിപ്പിക്കാൻ ശ്രമിച്ചത്. ഡാവിഞ്ചിയുടെ 500 വർഷം പഴക്കമുള്ള ഈ പെയിന്റിംഗ് സൂക്ഷിച്ചിരിക്കുന്നത് പാരീസിലെ ലൂവർ മ്യൂസിയത്തിലാണ്. പരിസ്ഥിതി പ്രക്ഷോഭകരാണ് മ്യൂസിയത്തിൽ അതിക്രമിച്ച് കയറി സൂപ്പ് ഒഴിച്ചത്.
ലോകപ്രശസ്തമായ ഈ ചിത്രം പതിനാറാം നൂറ്റാണ്ടിൽ ലിയനാർഡോ ഡാവിഞ്ചി വരച്ചതാണ്. ലോകത്ത് ഏറ്റവും മൂല്യമുള്ള ചിത്രമാണിത്. ചിത്രം ഏതാണ്ട് 8000 കോടി രൂപയ്ക്ക് ഇൻഷൂർ ചെയ്തിട്ടുണ്ട്.
രാജ്യത്തെ കാർഷിക സംവിധാനങ്ങളുടെ പോരായ്മകൾ ചൂണ്ടിക്കാട്ടിയായിരുന്നു ഈ വേറിട്ട പ്രതിഷേധം. ആരോഗ്യദായകവും സുസ്ഥിരവുമായ ആഹാരത്തിനുള്ള അവകാശം തങ്ങൾക്കുണ്ടെന്ന് പ്രതിഷേധക്കാർ അഭിപ്രായപ്പെട്ടു.
രാജ്യത്തെ വിവിധയിടങ്ങളിൽ കഴിഞ്ഞ രണ്ടാഴ്ചയായി കർഷകരുടെ നേതൃത്വത്തിൽ പ്രതിഷേധം നടക്കുന്നതിനിടെയാണ് രണ്ട് സ്ത്രീകൾ മ്യൂസിയത്തിലെത്തി സൂപ്പൊഴിച്ച് പ്രതിഷേധം അറിയിച്ചത്.
എന്നാൽ ഗ്ലാസ് കൊണ്ട് ആവരണം തീർത്ത സംരക്ഷണ കവചം പെയിന്റിംഗിന് മീതെ ഒരുക്കിയിട്ടുള്ളതിനാൽ ചിത്രത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ല. മൊണാലിസ ചിത്രത്തിന് മുന്നിൽ ബൂള്ളറ്റ് പ്രൂഫ് ഗ്ലാസ് ആണ് ഉള്ളത്. മൊണാലിസ പെയിന്റിംഗിന് നേരെ ഇത് ആദ്യമായല്ല ആക്രമണം നടക്കുന്നത്. 2022ൽ ചിത്രത്തിന് മുകളിലേക്ക് കേക്കാണ് എറിഞ്ഞത്.
ALERTE – Des militantes pour le climat jettent de la soupe sur le tableau de La Joconde au musée du Louvre. @CLPRESSFR pic.twitter.com/Aa7gavRRc4
— CLPRESS / Agence de presse (@CLPRESSFR) January 28, 2024