മുട്ടം: കോടതിക്കവലയ്ക്കു സമീപം എത്തിയ ഹനുമാൻ കുരങ്ങ് കൗതുകമായി. ഇന്നലെ മുതലാണ് ജില്ലാ കോടതിക്കു സമീപം കുരങ്ങിനെ കണ്ടത്.
കുരങ്ങിന്റെ ഫോട്ടോ എടുക്കാൻ നാട്ടുകാർ ഇതിന്റെ പിന്നാലെ കൂടി. നാട്ടുകാർ നൽകിയ പഴവും കടലയും മറ്റും കുരങ്ങൻ കൈനീട്ടി വാങ്ങി കഴിക്കുകയും ചെയ്തു.
വിവരമറിഞ്ഞു മുട്ടം വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയെങ്കിലും ഇതിനെ കണ്ടെത്തിയില്ല.
തൊടുപുഴ നഗരത്തിലും മലങ്കര, ഇടവെട്ടി, വഴിത്തല പ്രദേശങ്ങളിലും ഏതാനും ദിവസംമുന്പ് കുരങ്ങിനെ കണ്ടിരുന്നു.
വിവരമറിഞ്ഞ് വനം ഉദ്യോഗസ്ഥർ എത്തുന്പോൾ മറ്റ് സ്ഥലങ്ങളിലേക്ക് പോകുന്നതിനാൽ പിടികൂടി കാട്ടിലേക്ക് അയയ്ക്കാനും കഴിയുന്നില്ല.
ആരങ്കിലും രഹസ്യമായി വളർത്തിയതാകാമെന്നും നിയമ പ്രശ്നം ആകുമെന്ന് അറിഞ്ഞപ്പോൾ ഉപേക്ഷിച്ചതാകാമെന്നും വനം വകുപ്പ് അധികൃതർ പറഞ്ഞു.