തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ തിങ്കളാഴ്ച നടന്ന അപ്രഖ്യാപിത ഹർത്താലിനെക്കുറിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. സംസ്ഥാനത്ത് ഹിന്ദു വിരുദ്ധ കലാപം നടത്താനുള്ള സംഘടിതമായ ശ്രമമാണ് നടന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഹർത്താൽ അനുകൂലികളെന്ന പേരിൽ പുറത്തിറങ്ങിയവർ ബിജെപി പ്രവർത്തകരെയും അവർ നടത്തുന്ന സ്ഥാപനങ്ങളെയും തെരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ് ചെയ്തത്. കേസ് വഴിതിരിച്ചു വിടാനുള്ള ശ്രമമാണ് സംസ്ഥാന ആഭ്യന്തര വകുപ്പിന്‍റെ ഭാഗത്തുനിന്നും ഉണ്ടായത്. പോലീസ് അന്വേഷണം വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ മാത്രം ഒതുങ്ങുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.