സേവ് ദി ഡേറ്റ് പരീക്ഷണങ്ങള്‍ നിര്‍ബാധം തുടരുകയാണ് വിഎഫ്എക്‌സും അനിമേഷനും ചേര്‍ത്ത് രാജ്യാന്തര തലത്തില്‍ സേവ് ദ് ഡേറ്റുകള്‍ ഒരുക്കാനുള്ള ശ്രമത്തിലാണ് കേരളത്തിലെ വെഡ്ഡിങ് കമ്പനികള്‍. ഗ്ലാമര്‍ ഫോട്ടോഷൂട്ടായിരുന്നു സേവ് ദി ഡേറ്റിനെ തരംഗമാക്കിയത്. 2020 എത്തിയതോടെ ആളുകള്‍ സേവ് ദി ഡേറ്റിന് ഇതിഹാസങ്ങളെ വരെ ആസ്പദമാക്കിയിരുന്നു. എന്നാല്‍ അതുക്കും മേലെയുള്ള ചിന്തകളിലാണ് ഇപ്പോഴത്തെ സേവ് ദി ഡേറ്റ് ഒരുങ്ങുന്നത്
‘മണി ഹീസ്റ്റ്’ എന്ന നെറ്റ്ഫിക്‌സ് വെബ്‌സീരിസില്‍ നിന്ന് പ്രചോദമുള്‍കൊണ്ടാണ് തോമസ്-ആല്‍ഫി എന്നിവരുടെ സേവ് ദ് ഡേറ്റ് ഒരുക്കിയിരിക്കുന്നത്. തോമസ് ഈ വെബ്‌സീരിസിന്റെ കടുത്ത ആരാധകനാണ്. ഇതാണ് ഇത്തരമൊരു സേവ് ദ് ഡേറ്റ് ഒരുക്കാന്‍ കാരണമായത്. സമീപകാലത്തായി സേവ് ദ് ഡേറ്റുകള്‍ തുടര്‍ച്ചയായി വിവാദത്തില്‍ അകപ്പെട്ടിരുന്നു. അതുപോലെ സംഭവിക്കരുതെന്നും എന്നാല്‍ വ്യത്യസ്തമായിരിക്കണമെന്നും ആഗ്രഹിച്ചിരുന്നു.
‘മണി ഹീസ്റ്റി’ലെ രംഗങ്ങളെ അനുസ്‌കമരിപ്പിക്കുന്ന വിധത്തില്‍ തൊമ്മനും മണിക്കുട്ടിയും(വധുവിന്റെയും വരന്റെയും വീട്ടില്‍ വിളിക്കുന്ന പേരുകള്‍) പോസ് ചെയ്തു. ക്രോമയില്‍ ഷൂട്ട് ചെയ്ത് അനിമേഷന്‍ കൂട്ടിച്ചേര്‍ത്ത് ‘മണി ഹീറ്റസ്’ രൂപത്തിലേക്ക് മാറ്റുകയായിരുന്നു.കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇമാജിയോ വെഡ്ഡിംഗ് സ്റ്റുഡിയോ ആണ് ഈ സേവ് ദ് ഡേറ്റ് ഒരുക്കിയത്. അരുണ്‍, അംബരീഷ്, അമല്‍ എന്നിവര്‍ ചേര്‍ന്നാണ് ഇതിന് ആശയവും രൂപവും നല്‍കിയത്. സോബിന്‍ ആണ് അനിമേഷന്‍ ചെയ്തത്. ജനുവരി 15ന് ആയിരുന്നു തൊമ്മന്റെയും മണിക്കുട്ടിയുടെയും വിവാഹം.