കഴുകൻ റാഞ്ചിയ വളർത്തുനായയെ ഒരു ദിവസത്തിനു ശേഷം ഉടമയ്ക്ക് തിരികെ ലഭിച്ചു. അമേരിക്കയിലെ പെൻസിൽവാനിയയിലെ മോണിക്ക ന്യൂഹാർഡ് എന്ന യുവതിയുടെ വളർത്തുനായയായ സോയെയാണ് പുതുവർഷരാവിന്റെ പിറ്റേ ദിവസം കഴുകൻ റാഞ്ചിക്കൊണ്ടുപോയത്. എങ്ങനെയെങ്കിലും സോയെ രക്ഷിക്കാനും മനസിലെ ദുഃഖം സുഹൃത്തുക്കളുമായി പങ്കുവെയ്ക്കാനുമായി ഈ സംഭവം മോണിക്ക ഫേസ്ബുക്കിൽ പങ്കുവെച്ചു.
സത്യത്തിൽ ഈ ഫേസ്ബുക്ക് പോസ്റ്റ് സോയെ തിരികെ ലഭിക്കുവാൻ മോണിക്കയെ സഹായിക്കുകയായിരുന്നു. കാരണം കിലോമീറ്ററുകളുകൾക്ക് അപ്പുറം മറ്റൊരാൾക്ക് സോയെ നിലത്തു വീണ നിലയിൽ ലഭിച്ചിരുന്നു. ഇവർ വീട്ടിൽ കൊണ്ടുപോയ സോയെയ്ക്ക് ഭക്ഷണവും മറ്റും നൽകി സംരക്ഷിച്ചിരിക്കുന്പോഴാണ് മോണിക്കയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇവർ കാണുന്നത്. ഉടൻ തന്നെ മോണിക്കയുമായി ബന്ധപ്പെട്ട ഇവർ സോയെ കൈമാറുകയും ചെയ്തു.
പതിനഞ്ച് മണിക്കൂറികൾക്ക് ശേഷം സോയയെ തിരികെ ലഭിച്ച സന്തോഷവാർത്ത അവർ ഫേസ്ബുക്കിൽ പങ്കുവെയ്ക്കുകയും ചെയ്തു. സാമൂഹ്യമാധ്യമങ്ങളിൽ മോണിക്കയുടെ സന്തോഷത്തിൽ പങ്കുചേർന്ന് നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.