പൊന്‍കുന്നം സ്വദേശിനിയെ ഓസ്ട്രേലിയായിലെ മെല്‍ബണിനു സമീപം ക്ലേറ്റിനില് താമസ സ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തിയതായി ബന്ധുക്കള്‍ക്കു വിവരം ലഭിച്ചു. പൊന്‍കുന്നം കൊപ്രാക്കളത്ത് താമസിക്കുന്ന പനമറ്റം വെളിയന്നൂര്‍ ചെറുകാട്ട് എസ്. സുശീലാ ദേവിയുടെയും പരേതനായ മോഹന്‍ദാസിന്റെയും മകള്‍ മോനിഷ അരുണിനെയാണ് (27) മരിച്ച നിലയില്‍ കണ്ടെത്തിയത്.
ക്ലേറ്റനില്‍ നേഴ്സായ പാലാ മുരിക്കുംപുഴ സ്വദേശി അരുണിന്റെ ഭാര്യയാണ് സോഫ്റ്റ്വെയര് എന്‍ജിനിയറായ മോനിഷ. അരുണ്‍ ജോലി കഴിഞ്ഞെത്തിയപ്പോള്‍ മോനിഷയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണു വിവരം ലഭിച്ചത്. പോലീസ് മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി മാറ്റി. ചൊവാഴ്ച വൈകിട്ട് 4 മണിയോടെയാണ് സംഭവം നടന്നത്. അരുണ്‍ വീട്ടിലെത്തിയപ്പോള്‍ കട്ടിലില്‍ കിടക്കുന്ന ഭാര്യയെയാണ് കണ്ടത്. അടുത്തെത്തിയപ്പോഴാണ് ഭാര്യ മരണപ്പെട്ടുവെന്ന് മനസിലായത്. ഇതോടെ ഉടന്‍ തന്നെ അരുണ്‍ പോലീസിനെ വിവരമറിയിച്ചു. സുഹൃത്തുക്കളെയും സംഭവം അറിയിച്ചു.
ഏതാനും മാസങ്ങള്‍ക്കുമുമ്പാണ് ഇവരുടെ വിവാഹം നടന്നത്. ഇളങ്ങുളം ശാസ്താ ദേവസ്വം സ്കൂളിലെ ഹെഡ്മിസ്ട്രസാണു മോനിഷയുടെ അമ്മ സുശീലാദേവി. തുടര്‍നടപടികള്‍ നടത്തി മൃതദേഹം പോസ്റ്റ് പോര്ട്ടത്തിനായി കൊണ്ടുപോയി. സോഫ്റ്റ്വെയര് മേഖലയില്‍ പഠനം പൂര്‍ത്തിയാക്കിയ മോനിഷ അരുണിനെ വിവാഹം കഴിച്ചതിനു ശേഷമാണ് അരുണുമായി മെല്‍ബണില്‍ സ്ഥിരതാമസത്തിന് എത്തിയത്. നാട്ടിലായിരുന്ന മോനിഷ അടുത്തിടെയാണ് മെല്‍ബണില്‍ എത്തിയത്.