കുട്ടിക്കുരങ്ങന്‍റെ അമ്മ പൂച്ച ; പ്രപഞ്ചത്തിലെ ഏറ്റവും ശക്തവും ഭക്തിയുമുള്ള ബന്ധം’; വീഡിയോ വൈറലാകുന്നു…

പ്രപഞ്ചത്തില്‍ ഏറ്റവും പ്രിയപ്പെട്ടത് എന്തെന്ന് ചോദിച്ചാല്‍ ഒട്ടുമിക്കവരും പറയുക അവരുടെ അമ്മ എന്നായിരിക്കും.ഈ അമ്മമാരുടെ സ്നേഹവും കരുതലുമാണ് അതിന്‍റെ പ്രധാന കാരണം.

അതിപ്പോള്‍ മൃഗങ്ങളുടെ കാര്യത്തിലും വ്യത്യസ്തമല്ല. മിക്ക മൃഗങ്ങളും തങ്ങളുടെ കുഞ്ഞുങ്ങളെ ഏറ്റവും സുരക്ഷിതരായി കാക്കുന്ന നിരവധി വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്.

എന്നാല്‍ ബ്യൂട്ടന്‍ ഗെബീഡിയന്‍ എന്ന ട്വിറ്റര്‍ പേജ് പങ്കുവച്ച വീഡിയോയിലെ അമ്മയും കുഞ്ഞും വ്യത്യസ്തരാകുന്നത് വേറെ ചില കാരണത്താലാണ്. ദൃശ്യങ്ങളില്‍ ഒരുപൂച്ച വഴിയിലൂടെ നടന്നുപോകുന്നതായി കാണാം. പൂച്ചയുടെ പള്ളയില്‍ ഒരു ചെറിയ കുരങ്ങന്‍ അള്ളിപ്പിടിച്ച് കിടക്കുകയാണ്.

തന്‍റെ അമ്മയാണ് ഈ പൂച്ച എന്നാണ് ഈ കുട്ടിക്കുരങ്ങന്‍ ധരിച്ചിരിക്കുന്നത്. അതിനാല്‍തന്നെ ഏറെ ചേര്‍ന്നാണ് അത് ഇരിക്കുന്നത്.

വീഡിയോ നെറ്റിസന്‍റെ ഹൃദയത്തെ തൊട്ടു. നിരവധിപേര്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയുണ്ടായി. “ഇതാണ് മാതൃത്വം, പ്രപഞ്ചത്തിലെ ഏറ്റവും ശക്തവും ഭക്തിയുമുള്ള ബന്ധം’ എന്നാണൊരു ഉപയോക്താവ് കുറിച്ചത്.



 

Related posts

Leave a Comment