കോടികൾ തട്ടിപ്പു കേസുകളിൽ പഴികേട്ടത് പാമ്പും കുരങ്ങന്മാരും. നൈജീരിയയിലാണ് വിചിത്ര സംഭവം നടന്നത്. ആദ്യത്തെ സംഭവത്തിൽ പണം തട്ടിയെടുത്തത് പാന്പ് ആണെന്നു പറഞ്ഞപ്പോൾ രണ്ടാമത്തെ സംഭവത്തിൽ പ്രതിക്കൂട്ടിൽ നിർത്തിയത് കുരങ്ങനെയാണ്.
നൈജീരിയൻ എക്സാമിനേഷൻ ബോർഡിലെ ഉദ്യോഗസ്ഥയായിരുന്ന ഒരു യുവതിക്ക് പരീക്ഷാർഥികളിൽ നിന്നും ഫീസ് കൈപ്പറ്റുവാനുള്ള ചുമതലയുണ്ടായിരുന്നു. ഈ പണം തട്ടിയെടുത്ത ഇവർ അധികാരികൾക്കു നൽകിയ വിശദീകരണത്തിലാണ് പണം പാന്പ് വിഴുങ്ങിയെന്ന് പറഞ്ഞത്.
മുപ്പത്തിയാറ് മില്യണ്‍ നൈറ (നൈജീരിയൻ കറൻസി) പാന്പ് വിഴുങ്ങിയതെന്നാണ് ഇവർ പറഞ്ഞത്. ഈ ഉദ്യോഗസ്ഥയെ അന്വേഷണ വിധേയമായി ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തിരിക്കുകയാണ്.
കൂടാതെ നൈജീരിയയിലെ ഒരു ഫാംഹൗസിൽ നിന്നും എഴുപത് മില്യണ്‍ നൈറ കാണാതായ കേസിനെക്കുറിച്ചുള്ള വിശദീകരണത്തിൽ പണം മുഴുവൻ കുരങ്ങന്മാർ തട്ടിയെടുത്തെന്ന വിശദീകരണമാണ് ഒരു സെനറ്റർ അറിയിച്ചത്.
അതേസമയം, ഈ പണം തട്ടിയെടുത്ത കുരങ്ങന്മാർ അത് കൊണ്ട് എന്ത് ചെയ്തെന്ന് ഇദ്ദേഹത്തിന് പിടിയില്ല. ഇരുസംഭവങ്ങളെയും പരിഹസിച്ച് നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ നിരവധി ട്രോളുകളും പ്രത്യക്ഷപ്പെട്ടു.