അമ്പലപ്പുഴ: മാസങ്ങളായി ആലപ്പുഴ മെഡി. കോളജ് ആശുപത്രി കെട്ടിടങ്ങളിലും പരിസര പ്രദേശങ്ങളിലും കറങ്ങിനടന്നിരുന്ന കുരങ്ങനെ പിടികൂടി കൂട്ടിലടച്ചു. റാന്നിയിൽ നിന്ന് എത്തിയ വനപാലകർ വലയിട്ടാണ് വാനരനെ കുടുക്കിയത്.
കുറച്ചുദിവസമായി ആശുപത്രിയിലും പരിസരത്തും തമ്പടിച്ചിരുന്ന വാനരൻ സുരക്ഷാജീവനക്കാരന്റെ മോബൈല്ഫോണ് തട്ടിയെടുത്ത് കടന്നുകളഞ്ഞ സംഭവം ഉണ്ടായിട്ടുണ്ട്.
ആശുപത്രി സൂപ്രണ്ട് ഡോ.അബ്ദുൽ സലാം റാന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ അറിയിച്ചതിനെ തുടർന്ന് പിഎഫ് നവാസിന്റെ നേതൃത്വത്തിൽ വനപാലകർ എത്തി സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലെ ലിഫ്റ്റിനുള്ളിൽ നിന്നാണ് വാനരനെ പിടികൂടിയത്.
വാനരനെ കൂട്ടിലടച്ച് റാന്നിയിലേക്കു കൊണ്ടുപോയി. കുരങ്ങിനെ പിടിക്കുന്നതിടയിൽ ഒരു വനപാലകന്റെ കൈയ്ക്ക് നിസാരപരിക്ക് ഏൽക്കുകയും ചെയ്തു.