അ​ഞ്ച് വ​യ​സു​കാ​ര​നെ റോ​ഡി​ൽ വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ച്ച് കു​ര​ങ്ങു​ക​ൾ; വീ​ഡി​യോ വൈ​റ​ൽ

കു​ര​ങ്ങ​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്ന് അ​ഞ്ച് വ​യ​സു​കാ​ര​ൻ ര​ക്ഷ​പ്പെ​ട്ട വീ​ഡി​യോ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മ​ഥു​ര​യി​ലാ​ണ് സം​ഭ​വം. ആ​ളു​ക​ളു​ള്ള റോ​ഡി​ൽ വ​ച്ചാ​ണ് പ​ക​ൽ സ​മ​യ​ത്ത് കു​ര​ങ്ങു​ക​ൾ കു​ട്ടി​യെ ആ​ക്ര​മി​ച്ച​ത്.

സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. കു​ര​ങ്ങു​ക​ൾ ആ​ക്ര​മി​ക്കു​മ്പോ​ൾ കു​ട്ടി സ്വ​യം ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. സം​ഭ​വ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ ഓ​ടി​ക്കൂ​ടി​യാ​ണ് കു​ട്ടി​യെ കു​ര​ങ്ങു​ക​ളി​ൽ നി​ന്ന് ര​ക്ഷി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച മ​ഥു​ര​യി​ലെ വൃ​ന്ദാ​വ​ന​ത്തി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ആ​ക്ര​മ​ണ​ത്തി​നി​ടെ ക്ഷേ​ത്ര കോ​ണി​പ്പ​ടി​യി​ൽ നി​ന്ന് കു​ട്ടി വീ​ണു. അ​വ​ൻ എ​ഴു​ന്നേ​റ്റു ത​ന്‍റെ വീ​ട്ടി​ലേ​ക്ക് ഓ​ടാ​ൻ തു​ട​ങ്ങി, പ​ക്ഷേ തെ​രു​വി​ലെ മ​റ്റ് കു​ര​ങ്ങു​ക​ൾ അ​വ​നെ ആ​ക്ര​മി​ച്ച് താ​ഴെ​യി​ട്ടു. നാ​ല് കു​ര​ങ്ങ​ന്മാ​ർ കു​ട്ടി​യെ വ​ലി​ച്ചി​ഴ​യ്ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. ആ​ക്ര​മ​ണ​ത്തി​നി​ടെ കു​ര​ങ്ങു​ക​ളും ഇ​യാ​ളെ അ​ടി​ച്ച് നി​ല​ത്തി​ട്ടു.

ആ​ക്ര​മ​ണ​സ​മ​യ​ത്ത് ഏ​താ​നും സ്ത്രീ​ക​ൾ സം​ഭ​വ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും കു​ട്ടി​യെ സ​ഹാ​യി​ക്കാ​ൻ അ​വ​ർ അ​ടു​ത്തേ​ക്ക് എ​ത്തി​യി​ല്ല​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. കു​ര​ങ്ങ​ന്മാ​ർ കു​ട്ടി​യെ പി​ടി​ച്ചു​വ​ലി​ക്കു​ക​യും ഇ​ടി​ക്കു​ക​യും ചെ​യ്തു. ഒ​ടു​വി​ൽ കു​ട്ടി​യെ ര​ക്ഷി​ക്കാ​ൻ ഏ​താ​നും പേ​ർ ഓ​ടി​യെ​ത്തി. കു​ര​ങ്ങു​ക​ളെ ഇ​വ​ർ ഓ​ടി​ച്ചു​വി​ട്ടു. ര​ക്ഷ​പ്പെ​ടു​ത്തി​യ ശേ​ഷം കു​ട്ടി പെ​ട്ടെ​ന്ന് എ​ഴു​ന്നേ​റ്റ് ത​ന്‍റെ വീ​ട്ടി​ലേ​ക്ക് ഓ​ടു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.

Related posts

Leave a Comment