വാനരൻമാരുടെ ധാരാളം വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. വിനോദ സഞ്ചാരകൾക്ക് കുരങ്ങൻമാരുടെ ഉപദ്രവം ഏൽക്കുന്ന വാർത്തകളൊക്കെ നമ്മൾ കേട്ടിട്ടുള്ളതാണ്.
വീണ്ടുമൊരു വാനരസംഘത്തിന്റെ വീഡിയോ ആണ് വൈറലാകുന്നത്. ബ്രിട്ടീഷ് വിനോദസഞ്ചാരിയായ കെയ്ൻ സ്മിത്ത് തനിക്ക് നേരിടേണ്ടി വന്ന ഭയാനകമായ ഒരു അനുഭവം ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുകയാണ്.
തായ്ലൻഡിലെ ഒരു വിനോദസഞ്ചാര കേന്ദ്രത്തിലെ സ്വിമ്മിംഗ് പൂളിൽ കുളിച്ചുകൊണ്ടിരുന്ന ഇദ്ദേഹത്തിന്റെ നേർക്ക് ഒരു കൂട്ടം കുരങ്ങൻമാരെത്തി ആക്രമിക്കാൻ ശ്രമിച്ചെന്നാണ് ഇദ്ദേഹം പറയുന്നത്.
ഭയന്നുപോയ കെയ്ൻ രക്ഷപ്പെടാനായി പൂളിന്റെ ഒരു ഭാഗത്തേക്ക് നീങ്ങി. അപ്പോഴേക്കും സ്വിമ്മിംഗ് പൂളിന് ചുറ്റും കുരങ്ങന്മാർ നിറഞ്ഞിരുന്നു. അവയിൽ ചിലത് അദ്ദേഹത്തിൻറെ കരയിൽ വച്ചിരുന്ന ബാഗും മറ്റു സാധനങ്ങളും കൈക്കലാക്കുന്നത് കാണാം.
സംഘങ്ങളായി കുരങ്ങൻമാർ എത്തിയപ്പോഴേക്കും കെയ്ൻ ഭയന്ന് വിറച്ച് കരയിലേക്ക് ഓടിപ്പോകുന്നതോടെ വീഡിയോ അവസാനിക്കുന്നു.