ചുട്ടുപൊള്ളുന്ന വേനൽചൂടുകൊണ്ട് മനുഷ്യർ ഇപ്പോൾ ബുദ്ധിമുട്ടുകയാണ്. സദാസമയവും ഈ അവസരത്തിൽ വെള്ളത്തിൽ കിടന്നാലും ചൂടിൽ നിന്ന് ആശ്വാസമുണ്ടാകുമോ എന്നത് സംശയമുള്ള കാര്യമാണ്.
മൃഗങ്ങളുടെ അവസ്ഥയും ഏകദേശം ഇതുതന്നെയാണ്. അത്തരത്തിൽ ചൂടിനെ മറികിടക്കാൻ നീന്തൽക്കുളത്തിൽ ഇറങ്ങിയ കുരങ്ങന്മാരുടെ ദൃശ്യമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.
മുംബൈയിലെ ബോറിവലി ഏരിയയിലെ ഒരു പാർപ്പിട സമുച്ചയത്തിൽ സ്ഥിതി ചെയ്യുന്ന കുളത്തിൽ ഏഴ് കുരങ്ങുകൾ അടങ്ങുന്ന ഒരു സംഘമാണ് കുളിക്കാനായി ഇറങ്ങിയത്. ഈ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
രണ്ട് കുളങ്ങളിൽ, ഒന്നിൽ മൂന്ന് കുരങ്ങുകൾ സന്തോഷത്തോടെ നീന്തുന്നത് കാണിച്ചാണ് വീഡിയോ തുടങ്ങുന്നത്. വിനോദത്തിനും വിശ്രമിക്കാനും അവർ പിന്നീട് സൈഡ് ഹാൻഡിൽ സമീപിക്കുകയും ചെയ്യുന്നു.
എക്സിൽ 14,200-ലധികം വ്യൂസുമായി വീഡിയോ ഇന്റർനെറ്റിൽ ശ്രദ്ധ നേടുകയാണ് . മുംബൈ ആസ്ഥാനമായുള്ള ഒരു പേജാണ് ഈ വീഡിയോ അപ്ലോഡ് ചെയ്തത്.
#Monkeys are back #swimming at #Raheja #Borivali
— Mumbai March (@MumbaiMarch) May 1, 2024
Enjoying the #MumbaiHeat @baxirahul @mumbaimatterz @RoadsOfMumbai pic.twitter.com/CG7vNFaT1f