കുമരകം: ചീപ്പുങ്കൽ ഭാഗത്ത് എത്തിയ അതിഥി നാട്ടുകാർക്ക് ഭീഷണിയായി മാറി. ഇവിടെയെത്തിയ വാനരനാണ് വീടുകളിലും റിസോർട്ടുകളിലും അതിക്രമിച്ചുകയറി നഷ്ടങ്ങൾ വരുത്തുന്നത്.
വീടുകളിലെയും റിസോർട്ടുകളിലെയും അടുക്കളകളിലും സ്റ്റോറുകളിലും കയറി ആഹാരാപദാർഥങ്ങൾ എടുത്തുതിന്നുകയാണു വാനരന്റെ ജോലി.
വാഴക്കുല, കരിക്ക് തുടങ്ങിയവയും ഇവൻ കൈവശപ്പെടുത്തുന്നതായി നാട്ടുകാർ പറയുന്നു.
പാടത്തും മറ്റു പലയിടങ്ങങ്കിലും ജോലിക്കുപോയി തിരികെ വീട്ടിലെത്തിയവർക്ക് കാലിയായ ആഹാര പാത്രങ്ങളാണ് കാണാൻ കഴിയുന്നത്.
ഇതോടെ പണിക്കുപോലും ധൈര്യമായി പോകാൻ കഴിയാത്ത അവസ്ഥയിലാണു പ്രദേശവാസികൾ.
വാനരന്റെ വിക്രിയകൾ അസഹ്യമായതോടെ വനംവകുപ്പ് അധികൃതരെ ഓരാഴ്ച മുന്പ് വിവരം അറിയിച്ചെങ്കിലും നടപടികൾ സ്വീകരിച്ചില്ലെന്നു നാട്ടുകാർ പറയുന്നു.