മരണവീട്ടിൽ സങ്കടം കൊണ്ട് വിങ്ങിപ്പൊട്ടുന്ന സ്ത്രീയെ കുരങ്ങൻ തലോടുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ വൈറലാകുന്നു. കർണാടകയിലെ നർഗുണ്ടിലാണ് സംഭവം.
മരണമടഞ്ഞ 80 വയസുകാരന്റെ മൃതദേഹത്തിനരികിൽ ഇരുന്ന് സ്ത്രീകൾ കരയുമ്പോൾ ഇവർക്കു നടുവിലേക്ക് എത്തിയ ഒരു കുരങ്ങൻ ഒരു സ്ത്രീയെ ആശ്വസിപ്പിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇവരുടെ കൈയിലും തോളിലും തട്ടുകയും തന്റെ മാറിലേക്ക് സ്ത്രീയുടെ തല ചായ്ക്കുകയുമാണ് ഈ കുരങ്ങൻ ചെയ്തത്.
ഗ്രാമത്തിലെ മരണം നടക്കുന്ന വീടുകളിൽ നേരത്തെയും ഈ കുരങ്ങൻ എത്തിയിട്ടുണ്ടെന്നാണ് ഗ്രാമവാസികൾ പറയുന്നത്. സമീപമുണ്ടായിരുന്നവരിലൊരാൾ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറുകയാണ്.