കാട്ടാക്കട: വാനരന്മാരും തെരുവുനായ്ക്കളും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരു കുരങ്ങും തെരുവുനായയും ചത്തു.
വിളവൂർക്കൽ പഞ്ചായത്തിലെ മൂലമൺ, വിഴവൂർ വാർഡുകളിൽ ഇന്നലെ നടന്ന പോരാട്ടത്തിലാണ് ഒരു കുരങ്ങും ഒരു തെരുവുനായയും ചത്തുവീണത്.
കുരങ്ങുകളും നായ്ക്കളും തമ്മിലുള്ള ആക്രമണം ഇവിടെ പതിവാണെന്നും പലപ്പോഴും ഇരുഭാഗത്തും വലിയ പരുക്കുകൾ ഉണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.
ജഡങ്ങൾ വനംവകുപ്പിന്റെ നിർദേശ പ്രകാരം വനം വന്യജീവി സംരക്ഷണസമിതി പ്രവർത്തകർ കുഴിച്ചുമൂടി. മുക്കുന്നിമലയുടെ താഴ്വാരമായ വിളവൂർക്കൽ പഞ്ചായത്തിൽ വാനരശല്യം രൂക്ഷമാണ്.
കൃഷി, വീട്ടു സാധനങ്ങൾ നശിപ്പിക്കുക തുടങ്ങിയ പതിവ് ശല്യത്തിനു പുറമേ ഇപ്പോൾ വളർത്തുമൃഗങ്ങളെയും കുരങ്ങുകൾ ഉപദ്രവിക്കുന്നതായി പ്രദേശവാസികൾ പറയുന്നു.