അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്ക് പിന്നാലെ ശ്രീകോവിലിന് അകത്ത് കുരങ്ങ് പ്രവേശിച്ചെന്ന് ശ്രീരാമ ജന്മഭൂമി ട്രസ്റ്റ്. സമൂഹ മാധ്യമത്തിലൂടെയാണ് ട്രസ്റ്റ് ഇക്കാര്യം അറിയിച്ചത്.
തുടർന്ന് രാമനെ കാണാൻ ഹനുമാനെത്തിയെന്നാണ് ഭക്തർ പോസ്റ്റിന് താഴെ കമന്റുമായെത്തിയിരിക്കുന്നത്. പ്രതിഷ്ഠാ ചടങ്ങിന് ശേഷം ക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തതിന് പിന്നാലെയാണ് ശ്രീകോവിലിനുള്ളിൽ കുരങ്ങ് പ്രവേശിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരമാണ് തേക്കെ ഗോപുരത്തിലൂടെ കുരങ്ങ് ക്ഷേത്രത്തിനുള്ളിലെത്തിയത്. തുടർന്ന് ക്ഷേത്രത്തിലെ ഒരു കൂടാരത്തിൽ സൂക്ഷിച്ചിരുന്ന രാംലല്ലയുടെ പഴയ വിഗ്രഹത്തിന് അടുത്തേക്കുമെത്തി.
അതേസമയം വിഗ്രഹത്തിന്റെ സുരക്ഷയെ കുറിച്ച് ആശങ്കപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥർ കുരങ്ങിന്റെ നേർക്ക് നീങ്ങി. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥർ തന്റെ അടുത്തേക്ക് വന്നപ്പോൾ ശാന്തതയോടെ കുരങ്ങ് വടക്കേ ഗേറ്റിലേക്കും എത്തി.