ഈ ദിവസങ്ങളിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ കടുത്ത ചൂടിലൂടെയാണ് കടന്നുപോകുന്നത്. വർധിച്ചുവരുന്ന താപനില റിക്കാർഡുകൾ തകർത്തതിനാൽ രാജ്യത്തെ തലസ്ഥാന മേഖലയിൽ താമസിക്കുന്നവർ ചുട്ടുപൊള്ളുകയാണ്.
അടങ്ങാത്ത ചൂടിൽ സൂര്യൻ ജ്വലിച്ച് നിൽക്കുന്ന അവസ്ഥയിൽ മനുഷ്യർ മാത്രമല്ല മൃഗങ്ങളും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഉയർന്ന താപനിലയെ തുടർന്ന് മൃഗങ്ങളും പക്ഷികളും ഉൾപ്പെടെ എല്ലാ ജീവജാലങ്ങളും ദുരിതത്തിലാണ്.
ഈയിടെ കനത്ത ചൂടിനെ തുടർന്ന് ഒരു കുരങ്ങൻ മരത്തിൽ നിന്ന് വീഴുകയുണ്ടായി. ഭാഗ്യവശാൽ ആ കാഴ്ച കണ്ട പ്രദേശവാസികൾ ഉടൻ തന്നെ കുരങ്ങനെ സഹായിക്കാനായെത്തി. വൈറലായ വീഡിയോയിൽ ആളുകൾ കുരങ്ങിന് ശക്തി വീണ്ടെടുക്കാനും ജലാംശം നിലനിർത്താനുമായി ഒആർഎസ് (ഓറൽ റീഹൈഡ്രേഷൻ സൊല്യൂഷൻ) കൊടുക്കുന്നതും അതിനെ ആശ്വസിപ്പിക്കുകയും ചെയ്യുന്നത് കാണാം.
കുരങ്ങനെ സഹായിക്കുന്നവരെ അഭിനന്ദിച്ച് നിരവധിപേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയത്. ‘വേനൽക്കാലത്ത് മൃഗങ്ങളുടെ അവസ്ഥ വളരെ മോശമാണ്, വളരെ കുറച്ച് ആളുകൾ അത് ശ്രദ്ധിക്കുന്നു, മനുഷ്യർ മാത്രമല്ല മൃഗങ്ങൾ പോലും ചൂട് അനുഭവിക്കുന്നു’ എന്നിങ്ങനെയുള്ള കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.
भीषण गरमी में एक बंदरिया पेड़ से गिर गई। लोगों ने उसे नहलाया। ठंडे तेल की मालिश की। ORS घोल पिलाया।
— Sachin Gupta (@SachinGuptaUP) May 31, 2024
📍गाजियाबाद, यूपी pic.twitter.com/3vibofvKEe