കു​ര​ങ്ങു​പ​നി: പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശം; സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ൾ ഇങ്ങനെ…

ക​ൽ​പ്പ​റ്റ: ക​ർ​ണാ​ട​ക​യി​ലെ ശി​വ​മൊ​ഗെ ജി​ല്ല​യി​ൽ കു​ര​ങ്ങു​പ​നി സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ വ​യ​നാ​ട്ടി​ലും പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദ്ദേ​ശം ന​ൽ​കി. നി​ല​വി​ൽ ജി​ല്ല​യി​ൽ രോ​ഗ​ബാ​ധ റി​പ്പോ​ർ​ട്ട്് ചെ​യ്തി​ട്ടി​ല്ല. രോ​ഗം പ​ട​രാ​ൻ ഇ​ട​യു​ള്ള മേ​ഖ​ല​ക​ളി​ൽ വ​ന​ത്തി​ൽ ജോ​ലി​ക്ക് പോ​കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്കും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് ന​ൽ​കും.

വി​റ​യ​ലോ​ട് കൂ​ടി​യ പ​നി, ത​ല​വേ​ദ​ന, വ​യ​റി​ള​ക്കം, ഛർ​ദ്ദി, ക​ഴു​ത്ത് വേ​ദ​ന, ക​ണ്ണി​ന് ചു​വ​പ്പ് നി​റം, മൂ​ക്കി​ൽ നി​ന്ന് ര​ക്ത​സ്രാ​വം എ​ന്നി​വ​യാ​ണ് കു​ര​ങ്ങു​പ​നി​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ. ഈ ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള എ​ല്ലാ​വ​ർ​ക്കും കു​ര​ങ്ങു​പ​നി ഉ​ണ്ടാ​വ​ണ​മെ​ന്നി​ല്ല. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ർ അ​ടു​ത്തു​ള്ള ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ തേ​ട​ണ​മെ​ന്നു ഡി​എം​ഒ അ​റി​യി​ച്ചു. വ​ന​ത്തി​ൽ മേ​യാ​ൻ വി​ടു​ന്നു ക​ന്നു​കാ​ലി​ക​ളി​ൽ പു​ര​ട്ടാ​നു​ള്ള പ്ര​തി​രോ​ധ ലേ​പ​ന​ങ്ങ​ൾ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് വി​ത​ര​ണം ചെ​യ്യും.

സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ൾ:
വ​ന​ത്തിൽ പോ​കു​ന്പോ​ൾ ക​ട്ടി​യും ഇ​ളം നി​റ​വും ദേ​ഹം മു​ഴു​വ​ൻ മു​ടു​ന്ന​തു​മാ വ​സ്ത്ര​വും കാ​ലു​ക​ളി​ലൂ​ടെ ചെ​ള​ള് ക​യ​റാ​ത്ത വി​ധ​ത്തി​ൽ ഗ​ണ്‍​ബൂ​ട്ടും ധ​രി​ക്ക​ണം. ചെ​ള​ളി​നെ അ​ക​റ്റു​ന്നു ഒ​ഡോ​മ​സ് പോ​ലു​ള​ള ലേ​പ​ന​ങ്ങ​ൾ ശ​രീ​ര​ത്തി​ൽ പു​ര​ട്ടു​ന്ന​ത് ന​ല്ല​താ​ണ്.​കാ​ട്ടി​ൽ​നി​ന്നു പു​റ​ത്തു​വ​ന്ന​യു​ട​ൻ വ​സ്ത്ര​ങ്ങ​ളും ശ​രീ​ര​വും പ​രി​ശോ​ധി​ച്ച് ചെ​ള​ളി​ല്ലെ​ന്ന് ഉ​റ​പ്പ് വ​രു​ത്ത​ണം.​ചൂ​ടു​വെ​ള്ള​ത്തി​ൽ കു​ളി​ക്കു​ക​യും വ​സ്ത്ര​ങ്ങ​ൾ ക​ഴു​കു​ക​യും ചെ​യ്യ​ണം.

ശ​രീ​ര​ത്തി​ൽ ചെ​ള​ള് പി​ടി​ച്ച​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ അ​മ​ർ​ത്തി​ക്കൊ​ല്ലാ​തെ ശ്ര​ദ്ധ​യോ​ടെ നീ​ക്കം ചെ​യ്യ​ണം. ചെ​ള​ളി​നെ നീ​ക്കം​ചെ​യ്ത ശേ​ഷം ക​ടി​യേ​റ്റ ഭാ​ഗ​വും കൈ​ക​ളും സോ​പ്പു​പ​യോ​ഗി​ച്ച് ന​ന്നാ​യി ക​ഴു​ക​ണം.​കു​ര​ങ്ങു​ക​ൾ ച​ത്ത​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ക്ക​ണം. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ൽ ഉ​ട​ൻ വി​ദ​ഗ്ധ ചി​കി​ത്സ തേ​ട​ണം. ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ന്ന​തും പൂ​ർ​ണ​വി​ശ്ര​മ​വും രോ​ഗം എ​ളു​പ്പം ഭേ​ദ​മാ​കാ​ൻ സ​ഹാ​യി​ക്കും. സ്വ​യം ചി​കി​ത്സ ന​ട​ത്ത​രു​ത്.

Related posts