കു​രു​ങ്ങു​പ​നി ; 1,231 പേ​ർ​ക്ക് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ന​ൽ​കി; ബോധവൽക്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി മെഡിക്കൽ ഓഫീസർ

ക​ൽ​പ്പ​റ്റ: കു​ര​ങ്ങ് പ​നി പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ ഇ​തു​വ​രെ 1231 പേ​ർ​ക്ക് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പു​ക​ൾ ന​ൽ​കി​യ​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. അ​പ്പ​പ്പാ​റ, ബേ​ഗൂ​ർ, മേ​ഖ​ല​ക​ളി​ൽ മാ​ത്ര​മാ​യി 986 പേ​ർ​ക്ക് പ്ര​തി​രോ​ധ​കു​ത്തി​വ​യ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. 700 ഡോ​സ് പ്ര​തി​രോ​ധ​വാ​ക്സി​ൻ ക​രു​ത​ൽ​ശേ​ഖ​ര​മാ​യി സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ കു​ര​ങ്ങു​പ​നി പി​ടി​പെ​ടു​വാ​ൻ സാ​ദ്ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലും മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ലും ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സു​ക​ൾ, ഐ​ഇ​സി ബോ​ർ​ഡു​ക​ൾ ല​ഘു​ലേ​ഖ​ക​ൾ തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ പൊ​തു​ജ​ന​ങ്ങ​ളി​ൽ അ​വ​ബോ​ധം ന​ൽ​കു​ന്നു​ണ്ട്.

ജി​ല്ല​യി​ൽ കു​ര​ങ്ങു​പ​നി ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കു​ര​ങ്ങ് ച​ത്ത​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ഡ​സ്റ്റിം​ഗ് അ​ട​ക്ക​മു​ള്ള പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്നു​ണ്ട്. അ​പ്പ​പ്പാ​റ മേ​ഖ​ല​യി​ൽ ക​ർ​ണ്ണാ​ട​ക​യി​ൽ കൂ​ലി​വേ​ല​യ്ക്ക് പോ​കു​ന്ന​വ​രും നി​ത്യ സ​ന്ദ​ർ​ശ​ക​രു​മാ​യ ആ​ളു​ക​ൾ​ക്കാ​ണ് കു​ര​ങ്ങു​പ​നി അ​ധി​ക​വും ജി​ല്ല​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത് എ​ന്ന​ത് ആ​രോ​ഗ്യ​വ​കു​പ്പി​നെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്ന​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ പ​റ​ഞ്ഞു.

കാ​ടു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടു​ന്ന​വ​രി​ൽ പ്ര​തി​രോ​ധ കു​ത്തി​വെ​യ്പ്പ് എ​ടു​ക്കു​ന്ന​തി​നു​ള​ള വി​മു​ഖ​ത പൂ​ർ​ണ​മാ​യ പ്ര​തി​രോ​ധ കു​ത്തി​വെ​യ്പി​ന് ത​ട​സ​മാ​യി നി​ല​നി​ൽ​ക്കു​ന്ന​താ​യും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ പ​റ​ഞ്ഞു. കു​ര​ങ്ങു​പ​നി സാ​ധ്യ​ത​യു​ള​ള സ്ഥ​ല​ങ്ങ​ളി​ലും വ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ജോ​ലി​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ പ്ര​തി​രോ​ധ കു​ത്തി​വെ​യ്പ് സ്വീ​ക​രി​ക്കു​ക, ചെ​ള്ള്, ഉ​ണ്ണി, വ​ട്ടു​ണ്ണി മു​ത​ലാ​യ​വ ശ​രീ​ര​ത്തി​ൽ ക​ടി​ക്കാ​ത്ത വി​ധം ശ​രീ​രം മു​ഴു​വ​ൻ മ​റ​യു​ന്ന വ​സ്ത്രം ധ​രി​ക്കു​ക, ചെ​ള്ള്, ഉ​ണ്ണി മു​ത​ലാ​യ​വ​യെ അ​ക​റ്റു​ന്ന​തി​നാ​യു​ള​ള ലേ​പ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ക.

ഗം​ബൂ​ട്ട് ധ​രി​ക്കു​ക മു​ത​ലാ​യ​വ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്ക​ണം. കു​ര​ങ്ങു ച​ത്ത​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ഉ​ട​ൻ ത​ന്നെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്, വ​നം വ​കു​പ്പ് ജീ​വ​ന​ക്കാ​രെ​യോ അ​റി​യി​ക്ക​ണ​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​ഭ്യ​ർ​ത്ഥി​ച്ചു.

Related posts