എ​ന്താ ഇ​ത് … മ​നു​ഷ്യ​ക്ക​ട​ത്തോ? ബൈ​ക്കി​ലെ​ത്തി കു​ഞ്ഞി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന കു​ര​ങ്ങ​ൻ; വൈ​റ​ലാ​യി വീ​ഡി​യോ

കു​ര​ങ്ങ​ന്മാ​ർ മ​നു​ഷ്യ​നെ​പ്പോ​ലെ പെ​രു​മാ​റു​ന്ന​തി​ന് പേ​രു​കേ​ട്ട മൃ​ഗ​ങ്ങ​ളാ​ണ്. എ​ന്നാ​ൽ കു​ര​ങ്ങ​ന്മാ​രെ കൊ​ണ്ടു​ള്ള ഉ​പ​ദ്ര​വം ചി​ല്ല​റ​യ​ല്ല. ഇ​ത്ത​ര​ത്തി​ൽ അ​തി​ക്ര​മം കാ​ണി​ക്കു​ന്ന ഒ​രു കു​ര​ങ്ങ​ന്‍റെ വീ​ഡി​യോ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധ നേ​ടു​ന്ന​ത്. ഒ​രു വീ​ടി​ന്‍റെ മു​റ്റ​ത്തി​രു​ന്ന കു​ഞ്ഞി​നെ കു​ര​ങ്ങ​ൻ എ​ടു​ത്തു​കൊ​ണ്ട് ഓ​ടു​ന്ന​താ​ണ് വീ​ഡി​യോ.

ക​ളി​പ്പാ​ട്ട ബൈ​ക്കി​ലാ​ണ് കു​ര​ങ്ങ​നെ​ത്തു​ന്ന​ത്. പാ​ഞ്ഞെ​ത്തി​യ കു​ര​ങ്ങ​ൻ നി​മി​ഷ​നേ​രം കൊ​ണ്ടാ​ണ് കൊ​ച്ചു​കു​ഞ്ഞി​നെ പി​ടി​ച്ചു​വ​ലി​ക്കു​ന്ന​തും അ​തേ വേ​ഗ​ത്തി​ൽ കു​ഞ്ഞി​നെ​യും കൊ​ണ്ട് ഓ​ടു​ക​യും ചെ​യ്യു​ന്ന​ത്. നി​ല​ത്തൂ​ടെ വ​ലി​ച്ചി​ഴ​ച്ചാ​ണ് കു​ട്ടി​യെ കു​ര​ങ്ങ​ൻ കൊ​ണ്ടു​പോ​കു​ന്ന​ത്. കു​റ​ച്ച് ദൂ​രം പോ​വു​ക​യും ചെ​യ്തു. ഇ​തു​ക​ണ്ട് കു​ട്ടി​യു​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മ​റ്റ് കു​ട്ടി​ക​ൾ ആ​കെ പേ​ടി​ച്ചു നി​ന്നു.

കു​ര​ങ്ങ​ൻ പാ​ഞ്ഞു​വ​രു​ന്ന​താ​ണ് വീ​ഡി​യോ തു​ട​ങ്ങു​മ്പോ​ൾ ത​ന്നെ കാ​ണു​ന്ന​ത്. ഒ​രു വീ​ടി​ന്‍റെ മു​റ്റ​ത്ത് നാ​ല് കു​ട്ടി​ക​ൾ ഇ​രി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. ഈ ​കു​ഞ്ഞു​കു​ട്ടി​യും അ​തി​നി​ട​യി​ൽ ഇ​രി​ക്കു​ക​യാ​ണ്. അ​വി​ടെ നി​ന്നാ​ണ് കു​ര​ങ്ങ​ൻ കു​ഞ്ഞി​നെ പി​ടി​ച്ചു​കൊ​ണ്ടു പോ​കു​ന്ന​ത്. പി​ന്നാ​ലെ ഒ​രു മു​തി​ർ​ന്ന​യാ​ൾ വ​ന്ന് ഒ​ച്ച​യി​ടു​മ്പോ​ഴാ​ണ് കു​ഞ്ഞി​നെ അ​വി​ടെ ഉ​പേ​ക്ഷി​ച്ച് കു​ര​ങ്ങ​ൻ പോ​കു​ന്ന​ത്.

ബൈ​ക്കി​ൽ എ​ത്തി​യ കു​ര​ങ്ങ​ൻ കു​ഞ്ഞി​നെ ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ ശ്ര​മി​ക്കു​ന്നു എ​ന്ന അ​ടി​ക്കൂ​റി​പ്പോ​ടെ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. 15.7 മി​ല്ല്യ​ൺ ആ​ളു​ക​ളാ​ണ് വീ​ഡി​യോ ക​ണ്ടി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment