ഭുവനേശ്വര്‍:അമ്മയ്ക്കൊപ്പം ഉറങ്ങുകയായിരുന്ന 16 ദിവസം പ്രായമുള്ള നവജാതശിശുവിനെ കുരങ്ങ് തട്ടിയെടുത്ത് കാട്ടിലേക്കോടി. ഒഡിഷയിലെ കട്ടക്ക് ജില്ലയില്‍, തലാബസ്ത ഗ്രാമത്തിലാണ് സംഭവം. കുട്ടിക്കുവേണ്ടി കാട്ടില്‍ വ്യാപക തിരച്ചില്‍ നടന്നുവരികയാണ്. കുട്ടിയെ കുരങ്ങ് എടുത്തോടുന്നതു കണ്ട അമ്മ നിലവിളിച്ച് ആളെ കൂട്ടി. നാട്ടുകാരാണ് വിവരം അധികൃതരെ അറിയിച്ചത്.
വനംവകുപ്പ് ഉദ്യോഗസ്ഥരും അഗ്നിശമനസേനാംഗങ്ങളും ചേര്‍ന്നാണ് കുട്ടിയെ തിരഞ്ഞു കൊണ്ടിരിക്കുന്നത്.വനംവകുപ്പിന്റെ 30 ജീവനക്കാര്‍ മൂന്നു സംഘങ്ങളായി കാട്ടില്‍ തിരയുകയാണെന്ന് ദമാപദ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ സംഗ്രം കേസരി മൊഹന്തി പറഞ്ഞു. പ്രദേശത്ത് ദിവസങ്ങള്‍ക്കുമുന്‍പ് ഏതാനും ആളുകളെ കുരങ്ങുകള്‍ ആക്രമിച്ചിരുന്നു. പരാതി നല്‍കിയിട്ടും വനംവകുപ്പധികൃതര്‍ നടപടിയെടുത്തില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.