പുതുക്കോട്ട: തമിഴ്നാട്ടിൽ മന്ത്രി വിജയ്ഭാസ്കറിന്റെ യോഗത്തിൽ പങ്കെടുക്കാൻ അവിചാരിതമായി ഒരു അതിഥിഎത്തി. ഒരു കുരങ്ങൻ….! പുതുക്കോട്ടയിൽ കളക്ടര്‍ ഉമാമഹേശ്വരി നേതൃത്വത്തിൽ നടന്ന യോഗത്തിനിടെയാണ് സംഭവം. ആള്‍ക്കാരെ കണ്ട് പരിഭ്രമിച്ച് ഓടുന്ന കുരങ്ങന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
ഗജ കൊടുങ്കാറ്റിന് ശേഷമുള്ള പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള യോഗത്തിൽ മന്ത്രിയേയും മറ്റു സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും അഭിസംബോധന ചെയ്തു കളക്ടർ സംസാരിക്കുന്നതിനിടെയാണ് കുരങ്ങൻ മുറിക്കുള്ളിലേക്ക് പാഞ്ഞെത്തിയത്. ആളുകളെ കണ്ടു പേടിച്ചരണ്ട കുരങ്ങൻ മുറിയിലെ എസിക്ക് മുകളിലൂടെ ഓടിക്കളിച്ചു. ഒടുവിൽ ജനലിലൂടെ പുറത്തേക്ക് രക്ഷപ്പെട്ടു.