നേമം: നഗരസഭയുടെ എസ്റ്റേറ്റ്, നേമം വാർഡുകളിൽ വാനരപ്പടയുടെ ശല്ല്യം നാട്ടുകാർക്ക് ദുരിതമാകുന്നു. മുക്കുന്നിമലയുടെ താഴ്വാരങ്ങളിൽ സ്വൈരവിഹരം നടത്തിയിരുന്നവ നഗരത്തിലേക്ക് എത്തിയതോടെ നിരവധി കൂടുംബങ്ങളാണ് ബുദ്ധിമുട്ടുന്നത്.
കൃഷിയിടങ്ങളിലും വീട്ടുവളപ്പിലും കയറി കൃഷിനശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്. മുക്കുന്നിമലയിലും സമീപദേശങ്ങളിൽ നിന്നം നൂറുകണക്കിന് വാനരന്മാരെ അധികൃതർ പിടികൂടി വനത്തിലേക്ക് തുറന്നുവിട്ടെങ്കിലും ഇപ്പോഴും കുരങ്ങ് ശല്ലയമുണ്ടെന്ന് നാട്ടുകാർ പറയുന്നു.
ജംഗ്ഷൻ, സത്യൻ നഗർ, ചവിണിച്ചിവിള, കോലിയക്കോട്, പ്ലാങ്കാലമുക്ക്, കുന്നുകാട് തുടങ്ങിയ പ്രദേശങ്ങളിലാണ് ഇവയുടെ ശല്ല്യം രൂക്ഷമായിരിക്കുന്നത്.
വ്യവസായ എസ്റ്റേറ്റിലെ അഞ്ഞു കിടക്കുന്ന സ്ഥാപനങ്ങളിലും നിസ്റ്റ് വളപ്പിലെ വാനരന്മാർ തന്പടിച്ചിരിക്കുന്നത്. വാനര ശല്ല്യം രുക്ഷമായതോടെ അധികൃതർക്ക് പരാതി നൽകാൻ തയാറെടുക്കുകയാണ് നാട്ടുകാർ.