പാർക്ക് ചെയ്തിരിക്കുന്ന ഒരു ബൈക്കിൽ നിന്നും ഒരു കുരങ്ങൻ പെട്രോൾ കുടിക്കുന്നതിന്റെ ദൃശ്യങ്ങൾ കൗതുകമാകുന്നു. പാനിപ്പത്തിലെ ഇൻസാർ ബസാറിലാണ് സംഭവം. ഒരു സംഘം യുവാക്കളാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. ക്ലിയർലു എന്നാണ് കുരങ്ങന്റെ പേര്. ഇതുവഴി വരുന്ന ആളുകൾ നൽകുന്ന പഴങ്ങളും മറ്റ് ഭക്ഷ്യവസ്തുക്കളും കുരങ്ങൻ ഭക്ഷിക്കില്ലെന്നും പെട്രോൾ മാത്രമാണ് ഈ കുരങ്ങന്റെ ഇഷ്ടപാനിയമെന്നുമാണ് നാട്ടുകാർ പറയുന്നത്. ഇതിനു മുന്പും പലപ്രാവശ്യം ഈ കുരങ്ങൻ പെട്രോൾ കുടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് അവർ വ്യക്തമാക്കി.
ബൈക്കിന്റെ പെട്രോൾ ടാങ്കിൽ നിന്നുള്ള ട്യൂബ് ഉൗരിയെടുക്കുന്ന കുരങ്ങൻ അത് വായിലേക്ക് വച്ച് പെട്രോൾ നുണയുന്നതാണ് ദൃശ്യങ്ങളിൽ. സോഷ്യൽ മീഡിയായിൽ പങ്കുവെച്ചിരിക്കുന്ന ദൃശ്യങ്ങൾ വൈറലായി മാറുകയാണ്.