ആലുവ, നെടുന്പാശേരി: മങ്കി പോക്സ് ലക്ഷണവുമായി ജിദ്ദയിൽനിന്നും നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയയാളെ ആശുപത്രിയിലേക്ക് മാറ്റി.
ഉത്തർപ്രദേശ് സ്വദേശിയായ യുവാവിനെയാണ് ആലുവ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാളുടെ ശരീരസ്രവം പരിശോധനക്കായി ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്.
പരിശോധനാ ഫലം ലഭിക്കുന്നതുവരെ ഇയാൾ നിരീക്ഷണത്തിലാക്കും എന്ന് അധികൃതർ അറിയിച്ചു. ഇന്നലെ അർദ്ദ രാത്രിയോടെയാണ് യുപി സ്വദേശി നെടുമ്പാശേരിയിൽ എത്തിയത്.
സംസ്ഥാനത്ത് ഇതുവരെ അഞ്ച് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആദ്യ രോഗിയെ ഡിസ്ചാർജ്ജ് ചെയ്തിരുന്നു. ചികിത്സയിലുള്ളവരുടെ നില തൃപ്തികരമാണ്.
ആലുവ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു.