ഫു​ഡ് സ്റ്റാ​ളി​ൽ ശ്രീ​രാ​മ ഭ​ജ​ന! പാ​ടു​ന്ന സ്ത്രീ​ക്ക് അ​രി​കി​ൽ ആ​രാ​ധ​ന​യോ​ടെ കു​ര​ങ്ങ​ൻ; വൈ​റ​ലാ​യി വീ​ഡി​യോ

ചി​രി​പ്പി​ക്കു​ക​യും ചി​ന്തി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന നി​ര​വ​ധി വീ​ഡി​യോ​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കാ​റു​ണ്ട്. ഇ​ത്ത​ര​ത്തി​ലൊ​രു വീ​ഡി​യോ​യാ​ണ് എ​ക്സി​ൽ ഇ​പ്പോ​ൾ ശ്ര​ദ്ധ നേ​ടു​ന്ന​ത്. ശ്രീ​രാ​മ ഭ​ജ​ന​ക​ൾ പാ​ടു​ന്ന ഒ​രു സ്ത്രീ​ക്ക് അ​രി​കി​ൽ ഇ​രി​ക്കു​ന്ന കു​ര​ങ്ങ​ന്‍റെ പ്ര​വൃ​ത്തി​ക​ളാ​ണ് വീ​ഡി​യോ​യി​ൽ കാ​ണി​ക്കു​ന്ന​ത്.

ഒ​രു ഭ​ക്ഷ​ണ​ശാ​ല​യി​ൽ നി​ന്നു​മാ​ണ് വീ​ഡി​യോ പ​ക​ർ​ത്തി​യി​രി​ക്കു​ന്ന​ത്. കു​ര​ങ്ങ​ൻ മേ​ശ​യി​ലേ​ക്ക് ചാ​ടി​ക്ക​യ​റി സ്ത്രീ​യു​ടെ അ​ടു​ത്തേ​ക്ക് പോ​കു​ന്ന കാ​ണി​ച്ചാ​ണ് വീ​ഡി​യോ ആ​രം​ഭി​ക്കു​ന്ന​ത്. ഈ ​സ​മ​യം അ​വ​ർ ശ്രീ​രാ​മ​നെ കു​റി​ച്ചു​ള്ള സ്തു​തി​ക​ൾ പാ​ടു​ക​യാ​യി​രു​ന്നു. കു​ര​ങ്ങ​ൻ വ​രു​ന്ന​ത് ക​ണ്ടി​ട്ട് അ​വ​ർ​ക്ക് യാ​തൊ​രു പേ​ടി​യും ഇ​ല്ലാ​യി​രു​ന്നു.

തു​ട​ർ​ന്ന് കു​ര​ങ്ങ​ൻ സ്ത്രീ​യു​ടെ മ​ടി​യി​ൽ ഇ​രു​ന്നു അ​വ​രെ നോ​ക്കി. പി​ന്നാ​ലെ അ​വ​ർ ഹ​രേ കൃ​ഷ്ണ മ​ഹാ​മ​ന്ത്രം ജ​പി​ച്ച​പ്പോ​ൾ കു​ര​ങ്ങ​ൻ നി​ശ്ച​ല​നാ​യി. മ​ന്ത്രോ​ച്ചാ​ര​ണ​ങ്ങ​ൾ കേ​ട്ട് ധ്യാ​നി​ക്കു​ന്ന​തു​പോ​ലെ കു​ര​ങ്ങ​ൻ ശാ​ന്ത​മാ​യി ഇ​രു​ന്നു. താ​മ​സി​യാ​തെ, അ​ത് മു​ന്നി​ലു​ള്ള മേ​ശ​യി​ലേ​ക്ക് പോ​യി സു​ഖ​മാ​യി ഇ​രു​ന്നു ജ​പ​ത്തി​ൽ ശ്ര​ദ്ധി​ച്ചു.

ക്യാ​മ​റ​യി​ൽ ക​ണ്ട സ്ത്രീ​യ്‌​ക്കൊ​പ്പം ഒ​രു പു​രു​ഷ​നും മ​റ്റ് ചി​ല​രും ശ്രീ​രാ​മ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കു​ന്ന​തും മ​ന്ത്ര​ങ്ങ​ൾ ചൊ​ല്ലു​ന്ന​തും വീ​ഡി​യോ​യി​ൽ കേ​ൾ​ക്കാ​വു​ന്ന​താ​ണ്.

ന​ന്ദി​നി വെ​ങ്ക​ടാ​ദ്രി എ​ന്ന ഉ​പ​യോ​ക്താ​വാ​ണ് എ​ക്‌​സി​ൽ വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത​ത്. ​വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മി​ൽ വൈ​റ​ലാ​കു​ക​യും ആ​യി​ര​ക്ക​ണ​ക്കി​ന് കാ​ഴ്ച​ക​ൾ നേ​ടി നെ​റ്റി​സ​ൺ​മാ​രെ ഞെ​ട്ടി​ക്കു​ക​യും ചെ​യ്തു. “മ​നോ​ഹ​രം” എ​ന്നാ​ണ് പ​ല​രും വീ​ഡി​യോ​യ്ക്ക് ക​മ​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

 

Related posts

Leave a Comment