കോഴഞ്ചേരി: ചൂട് കൂടിയതോടെ വാനരക്കൂട്ടം നാട്ടിന്‍പുറങ്ങളില്‍. വെള്ളവും ഭക്ഷണവും തേടിയുള്ള ഇവയുടെ യാത്ര കൃഷിയിടങ്ങള്‍ക്കു ഭീഷണിയായി.
കാട്ടുപന്നിയുടെ ശല്യം മൂലം കര്‍ഷകര്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് വാനരക്കൂട്ടത്തിന്റെ വരവ്. വിളവ് എത്താറായതും അല്ലാത്തതുമായ ഫലങ്ങള്‍ തിന്നൊടുക്കുകയാണ് ഇവ. നാളികേരമാണ് ഏറെയും നഷ്ടപ്പെടുന്നത്.
തോട്ടപ്പുഴശേരി അയിരൂര്‍ പഞ്ചായത്തുകളിലെ കുറിയന്നൂര്‍ ചള്ളക്കുഴി തടിയൂര്‍ ഭാഗങ്ങളില്‍ വാനരക്കൂട്ടം തമ്പടിച്ചിരിക്കുകയാണ്.
വാഴക്കുലകള്‍, ചേമ്പിലകള്, ചേമ്പിന്റെ തണ്ടുകള്‍ ഇവയൊക്കെയും ഭക്ഷണമാക്കുന്നു. തരം കിട്ടിയാല്‍ വീടുകളുടെ ഉള്ളില്‍ കടന്ന് അടുക്കളകളില്‍ നിന്ന് ഭക്ഷണം മോഷ്ടിക്കുകയും ചെയ്യും.
വാനരക്കൂട്ടത്തിന്റെ ആക്രമണം ഭയന്ന്് വീടുകളില്‍ നിന്ന്്് പുറത്തിറങ്ങാന്‍ പോലും ആളുകള്‍ മടിക്കുന്നു. പഞ്ചായത്ത് അധികൃതര്‍ വനംവകുപ്പുമായി ബന്ധപ്പെട്ട് നടപടികള്‍ ഉണ്ടാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.