ചെങ്ങന്നൂർ: ഇലഞ്ഞിമേൽ വളളിക്കാവ് ദേവി ക്ഷേത്രത്തിൽ നിന്നും പുറത്തിറങ്ങിയ വാനരൻമാർ മുളവന ജംഗ്ഷനു സമീപമുള്ള വീടുകളിൽ വ്യാപകമായ നാശം സൃഷ്ടിക്കുന്നതായി പരാതി. കാർഷിക വിളകൾ നശിപ്പിക്കുക, വീടുകളിൽ കയറി ആഹാര സാധനങ്ങൾ നശിപ്പിക്കുക, കുട്ടികൾക്ക് നേരെ അക്രമം നടത്തുക, കിണറുകളിലും, വാട്ടർ ടാങ്കിലും, മലമൂത്ര വിസർജനം നടത്തി മലിനമാക്കുക, തുടങ്ങിയവയാണ് വാനരൻമാരുടെ പ്രവൃത്തികൾ.
പെരിങ്ങിലിപ്പുറം വലിയ പറന്പിൽ ചെങ്കിലാത്ത് ജോർജുകുട്ടിയുടെ വീട്ടിലെ പത്തോളം കോഴികളെ കൊന്നൊടുക്കി, ജനലുകൾ, ടെലിഫോണ് കേബിൾ, ലൈറ്റ് എന്നിവയ്ക്കും നാശനഷ്ടം വരുത്തി. ക്ഷേത്രത്തിലെ വാനര സംഘത്തിലെ ചില വിരുത·ാർ ക്ഷേത്രത്തിനു പുറത്ത് പോയി കറങ്ങി നടന്നതിനു ശേഷം തിരികെ വരുന്ന ഇവരെ ക്ഷേത്രത്തിൽ കഴിയുന്ന വാനരന്മാർ കൂട്ടത്തിൽ കൂട്ടുകയില്ല. ഇവിടെ നൽകുന്ന ഭക്ഷണം കഴിക്കാനും അനുവദിക്കാതെ അവരെ ആക്രമിച്ച് ഓടിക്കുകയാണ് പതിവ്.
ഇങ്ങനെയുള്ള വാനരന്മാരാണ് പുറത്ത് പോയി പ്രശ്നമുണ്ടാക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. വാനര·ാർക്ക് ക്ഷേത്രത്തിൽ പ്രത്യേകം സ്ഥല(വാനരപ്പുര)ത്താണ്് ഭക്ഷണം ക്രമീകരിച്ചിരിക്കുന്നത്. തെക്കേക്കാവിലെ തിടപ്പള്ളിയിലാണ് ഇവർക്ക് ഭക്ഷണം ഒരുക്കുന്നത്. ഇത് കൂടാതെ കുടിവെള്ളവും ഇവർക്ക് കുളിക്കാനുള്ള വെള്ളവും പ്രത്യേകം തയാറാക്കിയിട്ടുണ്ട്. മാത്രമല്ല ഇവിടെ ദർശനത്തിനു വരുന്ന ഭക്തരും ഇവർക്കുള്ള ഭക്ഷണം കൊണ്ട് വന്ന് നൽകാറുണ്ട്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനയിൽപ്പെട്ട ക്ഷേത്രമാണിത്. മുൻ കാലങ്ങളിൽ റാന്നി ഫോറസ്റ്റ് ഡിവിഷനിൽ നിന്നും ഉദ്യോഗസ്ഥരെത്തി കുരങ്ങുകളെ കെണിവച്ച് പിടികൂടി കൊണ്ടു പോയിരുന്നു. അതേസമയം വിവരം പഞ്ചായത്തിൽ അറിയിച്ചിട്ടും ഒരുനടപടികളും ഉണ്ടായിട്ടില്ല. ഇതേ തുടർന്ന്പ്രദേശവാസികൾ വോട്ടു ബഹിഷ്കരിച്ചുള്ള പ്രക്ഷോഭ പരിപാടികൾക്ക് തയാറെടുക്കുകയാണ്.