കൊഴിഞ്ഞാന്പാറ : കോഴിപ്പാറയ്ക്ക് സമീപം വഴിതെറ്റി എത്തിയ രണ്ട് വാനരസന്തതികൾ സമീപവാസികൾക്ക് കൗതുകമായി. എന്നാൽ ഇരുചക്രവാഹന യായാത്രക്കാർക്കു ഭീതിജനകവുമായി.
ഒരാഴ്ച മുൻപാണ് കുരങ്ങന്മാർ വഴി തെറ്റി കോഴിപ്പാറ പ്രാധനപാതയ്ക്കരികിലെത്തിയത്. ആദ്യ ദിവസങ്ങളിൽ നാട്ടുകാർ അടുക്കാൻ ആശങ്ക കാണിച്ചെങ്കിലും പിന്നിട് സൗഹൃദവലയത്തിലായി.
കുരങ്ങന്മാരെത്തിയ ആദ്യ ദിവസം തെരുവുനായകൾ തുരത്തിയതോടെ വീടുകളുടെ മേൽക്കൂര മറ്റും മരങ്ങളിൽ കയറിയാണ് കുരങ്ങന്മാർ രക്ഷപ്പെട്ടത്.
എന്നാൽ ദിവസങ്ങൾ കഴിഞ്ഞതോടെ തെരുവുനായ മറ്റും വളർത്തു നായകളും കുരങ്ങന്മാരോട് ശത്രുത വെടിഞ്ഞു.
വീട്ടുകാർ നൽകുന്ന ഭക്ഷണങ്ങൾ നേരിട്ടു വാങ്ങി തുടങ്ങിയതോടെ പുതിയ അതിഥികൾ ഉപദ്രവിക്കില്ലെന്ന വിശ്വാസത്തിൽ സമീപവാസികളും വാനരന്മാരുമായി സൗഹൃദമുറപ്പിച്ചിരിക്കുകയാണ്.
ഇടയ്ക്കിടെ റോഡിനു കുറുകെ ഓടുന്ന വാഹനയാത്രക്കാർക്ക് അസൗകര്യമാവുന്നുണ്ട്. ഇതിനിടെ നാട്ടുകാരിൽ ചിലർ കുരങ്ങന്മാരെത്തിയ വിവരം വനപാലകരേയും അറിയിച്ചിരിക്കുകയാണ്.