കുരങ്ങുകൾ അവരുടെ വ്യത്യസ്തമായ പെരുമാറ്റങ്ങൾ കൊണ്ട് പേരുകേട്ടതാണ്. സഞ്ചാരികളിൽ നിന്ന് പായ്ക്ക് പലഹാരങ്ങളും ലഘുഭക്ഷണങ്ങളും ഈ കൗശലക്കാരായ കുരങ്ങന്മാർ തട്ടിയെടുക്കാറുണ്ട്. എന്നാൽ ഒരു കുരങ്ങൻ ഒരു ഫോൺ തട്ടിയെടുക്കുകയും പിന്നീട് അത് തിരിച്ചുവരുന്നതിനായി ഒരു ഇടപാട് നടത്തുന്നതിനെപ്പറ്റിയുമുള്ള വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.
ഇതൊരു സിനിമയിൽ നിന്നുള്ള രംഗമാണെന്ന് തോന്നുമെങ്കിലും ബാലിയിൽ അത് യഥാർത്ഥമായി സംഭവിച്ചു. സംഭവത്തിന്റെ വീഡിയോ എക്സിൽ തരംഗമാകുന്നു. കുരങ്ങുകളുടെ കാര്യം വരുമ്പോൾ ലഘുഭക്ഷണങ്ങളും ഫോണും സൂക്ഷിക്കണം എന്നതിന്റെ തെളിവാണ് ഈ വീഡിയോ.
വീഡിയോയിൽ ഒരു കുരങ്ങൻ ഫോൺ പിടിച്ച് ഇരിക്കുന്നു. ഫോണിന്റെ ഉടമ കുരങ്ങന്റെ അടുത്ത് തന്നെയുണ്ട്. ഫോൺ തിരികെ വാങ്ങാനുള്ള ശ്രമത്തിലാണവർ. സ്ത്രീ തന്റെ ബാഗിൽ നിന്ന് ഒരു പഴം എടുത്ത് കുരങ്ങന് നൽകുന്നു. കുരങ്ങൻ പഴങ്ങൾ സ്വീകരിക്കുന്നു.
പക്ഷേ ഫോൺ തിരികെ നൽകുന്നില്ല. അവസാന ചർച്ചാ നീക്കത്തിൽ, മൊബൈൽ തിരികെ ലഭിക്കാൻ സ്ത്രീ മറ്റൊരു പഴം വാഗ്ദാനം ചെയ്യുന്നു. രണ്ട് പഴങ്ങൾ ലഭിച്ചതിന് ശേഷം, കുരങ്ങൻ പെട്ടെന്ന് രക്ഷപ്പെടുന്നതിന് മുമ്പ് ഫോൺ തിരികെ നൽകുന്നു.
“ബാലിയിൽ, കുരങ്ങുകൾ ഭക്ഷണത്തിനായുള്ള ചർച്ചകൾക്കായി ഫോണുകളും കണ്ണടകളും മോഷ്ടിക്കാൻ പഠിച്ചു.” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
In Bali, monkeys learned to steal phones and eyeglasses to negotiate them for food
— Massimo (@Rainmaker1973) October 16, 2023
[📹 Bali Top Holiday / balitopholiday]pic.twitter.com/P4sGy4hTch