സിംഗപ്പൂരിലെ ചാംഗി വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസമെത്തിയ കുരങ്ങുകളാണ് ഇപ്പോൾ വൈറലാകുന്നത്. കുരങ്ങുകളെ കൊണ്ട് വിമാന അതികൃധർ വലഞ്ഞു. കൂട്ടത്തിലൊരു ഒരു സ്റ്റാഫ് അംഗത്തിന്റെ അവസരോചിതമായ ഇടപെടലാണ് സോഷ്യൽ മീഡിയയിൽ കയ്യടി വാങ്ങുന്നത്.
ടെർമിനലിൽ നിന്ന് കുരങ്ങിനോട് പുറത്തേക്ക് പോകാൻ യുവതി ആവശ്യപ്പെടുന്നു. യുവതിയുടെ നിർദേശം പാലിക്കുന്നു എന്നപോലെ വളരെ ക്ഷമയോടെ യുവതി പറയുന്നത് കേട്ട് കുരങ്ങ് പുറത്തേക്ക് ഇറങ്ങിപ്പോയി. കുരങ്ങുകളോട് പോലും ഇത്രയേറെ ശാന്തതയോടെ സംസാരിക്കാന്‍ തയ്യാറായ യുവതിയെ സമൂഹ മാധ്യമ ഉപയോക്താക്കള്‍ പ്രശംസിച്ചു.
വനിതാ എയർപോർട്ട് ജീവനക്കാരിയെ അഭിനന്ദിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്. നിങ്ങൾ എന്ത് ശാന്തശീലയാണ് . ലോകത്തിലെതന്നെ ക്ഷമയുളള വനിതയാണ് നിങ്ങളെന്നാണ് പലരും കമന്റ് ചെയ്തത്.