വൈകല്യങ്ങളെ മറികടന്ന് മുന്നേറുന്ന ധാരാളം ആളുകൾ നമുക്കു ചുറ്റുമുണ്ട്. തന്റെ ശാരീരിക വൈകല്യങ്ങൾ ഒരു കുറവായി കണക്കാക്കാതെ ജീവിക്കുന്ന കുരങ്ങച്ചന്റെ വീഡിയോ ആണിപ്പോൾ വൈറലാകുന്നത്. കൈകളില്‍ പരിക്കേറ്റ ഒരു കുരങ്ങന് തന്റെ രണ്ട് പിന്‍കാലുകളില്‍ ഓടുന്ന ഒരു വീഡിയോയായിരുന്നു അത്.
കാട്ടിലൂടെയുള്ള ഒരു നടപ്പാതയിലൂടെ മനുഷ്യനെ പോലെ നടക്കുന്ന കുരങ്ങനെയാണ് വീഡിയോയുടെ തുടക്കത്തിൽ കാണാൻ സാധിക്കുന്നത്. പെട്ടെന്ന് എന്തോ കണ്ട് കുരങ്ങന് ചുറ്റുപാടും സൂക്ഷ്മമായി വീക്ഷിക്കുന്നു. പിന്നാലെ അത് വേഗത്തിൽ തിരിഞ്ഞോടുന്നു. എന്നാല്‍ പതിവായി കുരങ്ങുകള്‍ ഓടുന്നത് പോലെ നാലു കാലിലായിരുന്നില്ല അവന്റെ ഓട്ടം. മറിച്ച് രണ്ട് കാലില്‍ നിവര്‍ന്ന് മനുഷ്യനെപ്പോലെയാണ് കുരങ്ങന് ഓടിയത്. എന്നാൽ വീഡിയോ ഒരു തവണ കൂടി സൂക്ഷിച്ച് നോക്കിയാലാണ് കുരങ്ങൻ പിൻ കാലിൽ നടക്കുന്നതിന്റെ യഥാർഥ കാരണം കണ്ടെത്താനാകൂ.
അവന്റെ കുറവിൽ തളർന്നു വീഴാതെ അവൻ അതിൽ ഹാപ്പിയായി ജീവിക്കുന്നത് എല്ലാവരും കണ്ട് പഠിക്കേണ്ടതാണെന്നാണ് വീഡിയോ കണ്ട പലരും കമന്റ് ചെയ്തു. ഇതാണ് പരിണാമം എന്നായിരുന്നു മറ്റു ചിലരുടെ കമന്റ്.