മറ്റു മൃഗങ്ങളെ അപോക്ഷിച്ച് കുരങ്ങുകൾക്ക് ബുദ്ധി അൽപം കൂടുതലാണെന്ന് പറയാറുണ്ടെങ്കിലും ഇപ്പോഴിതാ അത് തെളിയിക്കുന്ന ഒരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. പരിക്ക് പറ്റിയ ഒരു കുരങ്ങൻ ഫാർമസി കണ്ടപ്പോൾ അകത്ത് കയറി മുറിവ് കാണിച്ചു കൊടുക്കുന്നതാണ് വീഡിയോ.
ബംഗാളി ടൈഗേഴ്സ് എന്ന ഉപയോക്താവാണ് ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. പരിക്ക് പറ്റിയ ഒരു കുരങ്ങൻ ഫാർമസിയിൽ എത്തി ചികിത്സ തേടുന്ന എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
മെഹർപൂർ നഗരത്തിലെ അൽഹേര ഫാർമസിയിലാണ് ഈ സംഭവം. ഒരു ഫാർമസിയിൽ കുറച്ച് പേർ കൂടി നിൽക്കുന്നതാണ് വീഡിയോയുടെ തുടക്കം. അവർക്ക് നടുവിലായി ഒരു കുരങ്ങൻ അവിടെ ഇരിക്കുന്നതും കാണാൻ സാധിക്കും. അവന്റെ കൈയിൽ പരിക്ക് പറ്റിയിട്ടുണ്ട്. പരിക്കേറ്റ ഭാഗത്ത് ഫാർമസി ജീവനക്കാർ മരുന്ന് വച്ച് കൊടുക്കുന്നത് കാണാം.
കുരങ്ങന്റെ മുറിവിൽ മരുന്ന് തേക്കുന്പോൾ അവൻ അടങ്ങി ഇരുന്ന് കൊടുക്കുകയാണ്. മരുന്ന് കുരങ്ങൻ തന്റെ കൈകൊണ്ട് മുറിവ് പറ്റിയ എല്ലാ സ്ഥലത്തേക്കും തേച്ച് പിടിപ്പിക്കുന്നു. ശേഷം ഫാർമസി ജീവനക്കാർ ഒരു പഞ്ഞി എടുത്ത മുറിവിനു മുകളിൽ വയ്ക്കാൻ വന്നപ്പോൾ കുരങ്ങൻ അവരുടെ കൈയിൽ നിന്നും അത് വാങ്ങി മുറിനു മുകളിൽ സ്വയം വയ്ക്കുന്നതും വീഡിയോയിൽ ഉണ്ട്.
വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. എന്തായാലും ഫാർമസിയിൽ ചെന്നാൽ മരുന്ന് കിട്ടുമെന്ന് കുരങ്ങൻ മനസിലാക്കിയതിനെ കുറിച്ചാണ് പലരും പുകഴ്ത്തിയത്.