പല തരത്തിലുള്ള വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. അവ നമ്മെ ചിന്തിപ്പിക്കുന്നതാകാം സന്തോഷിപ്പിക്കുന്നതാകാം മറ്റ് ചിലതാകട്ടെ കരിപ്പിക്കുന്നതുമാകാം. ഒരേ സമയം അമ്പരപ്പുളവാക്കുന്നതും എന്നാല്‍ ഏവരിലും ചിരി പടര്ത്തുന്നതുമായൊരു സംഭവമാണ് ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹിയ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം നടന്നത്.
സംഭവത്തിന്റെ വീഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ആശുപത്രിയിക്കുള്ളില് ഒരു കുരങ്ങന് കയറുകയും വരാന്ത കടന്ന് ന്യൂറോസര്‍ജറി വിഭാഗത്തിന്റെ ഓപറേഷന് തിയേറ്ററിനുള്ളില്‍ കടന്നു കൂടുകയും ചെയ്തു.
എന്തായാലും കയറിതല്ലേ ചുറ്റുമൊന്ന് കണ്ടിട്ടു മടങ്ങാമെന്ന് കുരങ്ങൻ കരുതി. അങ്ങനെ ആശുപത്രിയ്ക്ക് ഉള്ളിലൂടെ കുരങ്ങന് നടക്കാന്‍ തുടങ്ങിയപ്പോഴാണ് പെട്ടെന്ന് വടിയുമായി മുന്നില്‍ നില്ക്കുന്ന ആശുപത്രി ജീവനക്കാരനെ കണ്ടത്.
വടിയെടുത്തു നില്ക്കുന്ന സാറ്റാഫിനെ കണ്ട കുരങ്ങൻ സ്ഥലം വിടുന്നതാ ബുദ്ധി എന്നു മനസിലാക്കി ജീവനും കൊണ്ടോടുന്നതും വീഡിയോയില്‍ കാണാം. ഹേമന്ത് രാജാറ എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവമേതായാലും നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായി. നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായെത്തിയിരിക്കുന്നത്.
VIDEO : When a monkey entered the OT complex of neurosurgery at RML hospital in Delhi two days back. pic.twitter.com/o6rGjFBk2X
— Hemant Rajaura (@hemantrajora_) September 9, 2023