
ലക്നൗ: കുരങ്ങൻമാർ തള്ളിയിട്ട മതിൽ വീണ് അമ്മയും നാല് കുട്ടികളും മരിച്ചു. ഷംബ്ന (45), ഇവരുടെ ഇരുപതും ഒന്‍പതും എഴും മൂന്നും വയസുള്ള കുട്ടികളുമാണ് മരിച്ചത്.
ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലാണ് സംഭവം. വീടിനുള്ളിൽ ചൂട് കൂടുതലായതിനാൽ രാത്രിയിൽ അമ്മയും ആറു കുട്ടികളും വീടിനു വെളിയിൽ കിടക്കുകയായിരുന്നു.
ഈ സമയം അടുത്തുള്ള പേരക്ക മരത്തിലുണ്ടായിരുന്ന കുരങ്ങന്മാർ മതിൽ തള്ളി മറിച്ചിടുകയായിരുന്നു. തലക്ക് പരിക്കേറ്റാണ് അഞ്ചു പേരും മരിച്ചത്. രണ്ടു കുട്ടികൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
കുട്ടികളുടെ അച്ഛൻ അപകട സമയം വീട്ടിലുണ്ടായിരുന്നില്ല. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നാലു ലക്ഷം രൂപ മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.