ഉത്തര്‍പ്രദേശിലെ മീററ്റില്‍ കോവിഡ്19 സംശയിക്കുന്ന രോഗികളുടെ സാമ്പിളുകള്‍ തട്ടിയെടുത്ത് ഓടി കുരങ്ങുകള്‍.
ലാബ് ജീവനക്കാരനെ ആക്രമിച്ചാണ് കുരങ്ങുകള്‍ സാമ്പിള്‍ തട്ടിയെടുത്തത്. മീററ്റ് മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപമായിരുന്നു സംഭവം.
രോഗം സംശയിക്കുന്ന മൂന്ന് വ്യക്തികളുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി കൊണ്ടുപോകുമ്പോഴാണ് കുരങ്ങുകള്‍ തട്ടിയെടുത്തത്.
പിന്നീട് കുരങ്ങുകളിലൊന്നിനെ സാമ്പിള്‍ കിറ്റ് ചവയ്ക്കുന്ന നിലയില്‍ ഒരു മരത്തിന്റെ മുകളില്‍ കണ്ടെത്തി. ഇതോടെ കോവിഡ് വ്യാപിക്കുമോ എന്ന ഭീതിയിലാണ് നാട്ടുകാര്‍.