തൊയക്കാവ്: അയ്യപ്പൻ മാട്ടിൽ മൂന്ന് കുരങ്ങുകൾ എത്തിയത് കുട്ടികൾക്ക് കൗതുകമായി.തിങ്കളാഴ്ച രാവിലെയാണ് നാട്ടുകാർ കുരങ്ങുകളെ അപ്രതീക്ഷിതമായി കണ്ടത്. മുതിർന്നവർക്ക് ആശങ്ക ഉണ്ടായിരുന്നെങ്കിലും കുട്ടികൾ കൂട്ടമായി കുരങ്ങുകളെ പിന്തുടർന്നു. മരങ്ങളിലും വീടുകളുടെ മുകളിലും മതിലിലുമായി മണിക്കൂറുകൾ ചാടിനടന്ന കുരങ്ങുകൾ കുട്ടികൾ അടുത്ത് വന്നെങ്കിലും വികൃതിയൊന്നും കാണിച്ചില്ല.
തൊയക്കാവിൽ കുരങ്ങുകൾ വിരുന്നെത്തിയത് കുട്ടികൾക്ക് കൗതുകമായി; മുതിർന്നവർക്ക് ആശങ്കയും
