ഡേറ്റിംഗ് ഇന്നൊരു ട്രെന്റായി മാറിയിരിക്കുകയാണ്. ധാരാളം ഡേറ്റിംഗ് ആപ്പുകളും ഇപ്പോൾ ലഭ്യമാണ്. ചൈനയിലെ ഡേറ്റിംഗ് രീതി ആണിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ചൈനയിലെ സ്ത്രീകൾ ‘മങ്കി ടൈപ്പ്’ പുരുഷൻമാരിലാണ് ഏറ്റവും കൂടുതൽ ആകൃഷ്ടരാകുന്നത്.
ഫിറ്റായ ബോഡിയും കുരങ്ങുകളെപ്പോലെയുള്ള വലിയ കണ്ണുകളുമുള്ള പുരുഷന്മാരെയാണ്’മങ്കി ടൈപ്പ് മെൻ’ എന്ന് വിളിക്കുന്നത്. ഇത്തരം ആണുങ്ങൾ അത്ര വലിയ സീരിയസ് പുരുഷൻമാർ ഒന്നുമല്ല. നർമം കലർന്ന അവരുടെ സംസാര രീതിയാണ് സ്ത്രീകളെ അവരിലേക്ക് അടുപ്പിക്കുന്നത്.
മങ്കി ടൈപ്പ് പുരുഷൻമാർ ഊർജസ്വലർ ആയിരിക്കും. എന്ത് പ്രശ്നം വന്നാലും തൻമയത്വത്തോടെ കൈകാര്യം ചെയ്യാൻ അവർക്ക് സാധിക്കുമെന്നാണ് ചൈനയിലെ സ്ത്രീകൾ പറയുന്നത്. എന്തായാലും പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് മസിൽ പിടുത്തക്കാരായ ആണുങ്ങളേക്കാൾ മങ്കി ടൈപ്പ് പുരുഷൻമാർക്കാണ് ഫാൻസ് കൂടുതൽ ഉള്ളത്.