ഭക്ഷണത്തിനായി കുരങ്ങൻമാർ അടുത്തെത്തി നമ്മുടെ കൈകളിൽ നിന്ന് അവ തട്ടിയെടുക്കാറുണ്ട്. ഇത്തരം സംഭവങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടയ്ക്ക് പ്രത്യക്ഷപ്പെടാറുള്ളതാണ്. എന്നാൽ ആരെങ്കിലും ഒരു കുരങ്ങിനെ മനപ്പൂർവ്വം ശല്യപ്പെടുത്തുന്നത് എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? അത്തരമൊരു സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
മണ്ണിൽ പുരട്ടിയതിന് ശേഷം ഒരാൾ ഭക്ഷണപ്പൊതി കുരങ്ങന് കൈമാറാൻ ശ്രമിക്കുന്നതാണ് വീഡിയോയിലുള്ളത്. വൃത്തിഹീനമായ ഈ പ്രവർത്തി കുരങ്ങൻ ശ്രദ്ധിച്ചു. അയാൾ ആ ഭക്ഷണപ്പൊതി കൊടുത്തപാടെ കുരങ്ങൻ അത് വാങ്ങിച്ചു. പിന്നീട് അതിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്ക് വൃത്തിയാക്കുന്നു.
അതിന് ശേഷം പാക്കറ്റ് പല്ലുകൾ കൊണ്ട് കീറി പൊട്ടിച്ച് കേക്ക് പുറത്തെടുത്ത് അത് ആസ്വദിച്ച് കഴിക്കുന്നു. കുരങ്ങുകൾക്ക് പോലും അവരുടേതായ ശുചിത്വ മാനദണ്ഡങ്ങൾ ഉണ്ടെന്ന് തോന്നുന്നിപ്പിക്കുന്ന ഒരു വീഡിയോയാണിത്.
വീഡിയോ 27.4 ദശലക്ഷം ആളുകളാണ് ഇത് വരെ കണ്ടത്. ‘തലച്ചോറുള്ള മനുഷ്യൻ ഏതാണ്? നൽകുന്നയാളോ സ്വീകരിക്കുന്നയാളോ’,’ ഇപ്പോൾ ആരാണ് യഥാർത്ഥ മനുഷ്യൻ എന്ന ആശയക്കുഴപ്പത്തിലാണ്’. എന്നിങ്ങനെയുള്ള രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക