മലപ്പുറം: സൈബർ സെല്ലിൽ നിന്നാണെന്ന വ്യാജേന സ്ത്രീകളുടെ മൊബൈൽ ഫോണിലേക്കു അടുത്തകാലത്തായി അനാവശ്യ കാളുകൾ പോകുന്നതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.
ഇങ്ങനെ വിളിച്ചു മോശമായ പല കാര്യങ്ങളും ഡൗണ്‍ലോഡ് ചെയ്യുന്നുണ്ടെന്നും ഭീഷണിപ്പെടുത്തുകയും മറ്റു പല പേഴ്സണൽ വിവരങ്ങൾ ആവശ്യപ്പെടുകയും ചെയ്യുന്നു.
വീട്ടിലെ അംഗങ്ങളുടെ ഫോണ്‍ നന്പർ ചോദിച്ചറിഞ്ഞു ഇത്തരത്തിൽ അവരെയും വിളിച്ചു ഭീഷണിപ്പെടുത്തുന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഇത്തരത്തിൽ നെറ്റ് നന്പറുകളിൽ നിന്നു സൈബർ സെല്ലിൽ നിന്നോ മറ്റു പോലീസ് ഓഫീസുകളിൽ നിന്നോ ഫോണിലൂടെ വിളിക്കാറില്ലെന്നു എസ്പി അറിയിച്ചു.
ഇങ്ങനെ വരുന്ന കാളുകൾക്കെതിരേ ജാഗ്രത പുലർത്തണം. ഒരു കാരണവശാലും വ്യക്തികളുടെ വിവരങ്ങളും ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളും കൈമാറരുതെന്നും എസ്പി അറിയിച്ചു.