പത്തനംതിട്ട: വന്യ മൃഗ അക്രമണങ്ങളിൽ മരണപ്പെടുന്നവർക്കും ഗുരുതരമായി പരിക്കേൽക്കുന്നവർക്കും കൃഷിനാശം സംഭവിക്കുന്ന വർക്കും ഉള്ള നഷ്ടപരിഹാരത്തുക വർധിപ്പിക്കണമെന്ന് കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ.
കേരള കോൺഗ്രസ് കോന്നി നിയോജക മണ്ഡലം പ്രവർത്തക യോഗവും വിവിധ പാർട്ടികളിൽ നിന്നും കടന്നുവന്നവർക്കുള്ള മെംബർഷിപ്പ് വിതണോദ്ഘാടനവും നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.വനത്തിൽത്തന്നെ വന്യജീവികളെ അധിവസിപ്പിക്കാനാവശ്യമായ ഭക്ഷണവും വെള്ളവും എത്തിക്കുന്നതിനുള്ള സംവിധാനം ഉണ്ടാകണമെന്നും മോൻസ് ജോസഫ് ആവശ്യപ്പെട്ടു.
കോന്നി നിയോജകമണ്ഡലം പ്രസിഡന്റ് ജോസ് കൊന്നപ്പാറ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വർഗീസ് മാമൻ മുഖ്യ പ്രഭാഷണം നടത്തി.
സ്റ്റേറ്റ് അഡ്വൈസർ ജോർജ് കുന്നപ്പുഴ, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് എം.ജി. കണ്ണൻ, വർഗീസ് ചള്ളക്കൽ, തോമസ് കുട്ടി കുമ്മണ്ണൂർ,ഉമ്മൻ മാത്യു വടക്കേടം അനിൽ ശാസ്ത്രി മണ്ണിൽ,ജോൺ വട്ടപ്പാറ, രാജൻ ദാനിയേൽ പുതുവേലിൽ, സജി കളക്കാട്, സജേഷ് കെ.സാം, രാജീവ് താമരപള്ളി, ബാബു കണ്ടത്തിൻകര, പി.വി. രശ്മി, സിനി ഏബ്രഹാം, ജേക്കബ് വെള്ളം താനത്, കെ സി നായർ, അൽസാം,ജോസ് കണ്ണങ്കര, തോമസ് ചക്കാത്തറയിൽ, മാത്യു വട്ടത്തകിടിയിൽ രതീഷ് കുമാർ ചരുവു വിളയിൽ തുടങ്ങിയവർ പ്രസംഗിച്ചു.