കൊച്ചി: മോൻസൺ സാമുവലിന്റെ പുരാവസ്തു തട്ടിപ്പിൽ പോലീസിനെതിരേ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.
കേരള പോലീസ് എന്ത് അടിസ്ഥാനത്തിലാണ് മോൻസണ് സംരക്ഷണം നൽകിയതെന്നാണ് കോടതി ചോദിച്ചത്.
സംരക്ഷണം ആവശ്യപ്പെട്ട് മോൻസന്റെ മുൻ ഡ്രൈവർ അജിത് നൽകിയ ഹർജിയിലാണ് കോടതിയുടെ വിമർശനം.
പോലീസുകാർ മോൻസന്റെ വീട്ടിൽ പോയപ്പോൾ നിയമ ലംഘനം കണ്ടില്ലേ..? ആനക്കൊമ്പ് കണ്ടപ്പോൾ എന്തുകൊണ്ട് അന്വേഷിച്ചില്ലെന്നും കോടതി ചോദിച്ചു.
ലോകത്തില്ലാത്ത സാധനങ്ങൾ ഉണ്ടെന്ന് പറഞ്ഞപ്പോൾ പോലീസ് സംരക്ഷണം നൽകിയത് ഇത്തരക്കാരുടെ വിശ്വാസ്യത കൂട്ടിയെന്നും വിമർശിച്ചു.
മോൻസന് സുരക്ഷ നൽകിയതുമായി ബന്ധപ്പെട്ട് ഡിജിപി ഈ മാസം 26നകം മറുപടി നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.