കൊച്ചി: നടന് ബാലയും ഗായിക അമൃത സുരേഷും തമ്മിലുള്ള വിവാഹമോചനത്തില്‍ മോന്സന് മാവുങ്കല്‍ ഇടപെട്ടുവെന്ന് അമൃതയുടെ അഭിഭാഷകന് പ്രേംരാജ്.
മോന്‍സന്റെ വീട്ടില്‍ വച്ചാണ് മധ്യസ്ഥ ചര്‍ച്ച നടന്നതെന്ന് പ്രേം രാജ് പറഞ്ഞു.
തട്ടിപ്പു കേസില്‍ മോന്‍സനെതിരേ പരാതി നല്കിയ അനൂപ് മുഹമ്മദും ബാലയുടെ അഭിഭാഷകയായ ശാന്തി പ്രിയയുംഅന്ന് മോന്‍സന്റെ വീട്ടില്‍ ഉണ്ടായിരുന്നുവെന്ന് പ്രേം രാജ് പറഞ്ഞു.
ബാലയ്ക്കുവേണ്ടി അന്നു സംസാരിച്ചത് അനൂപ് മുഹമ്മദ് ആയിരുന്നു. ഒരാഴ്ചയ്ക്കുശേഷം കുടുംബകോടതിയിലെ കേസിന് ബാല കോടതിയിലെത്തിയത് മോന്‍സന്റെ കാറിലായിരുന്നു.
അനൂപ് മുഹമ്മദാണ് അന്ന് കാറോടിച്ചിരുന്നതെന്നും പ്രേം രാജ് പറഞ്ഞു.