ന്‍സന്റെ കൈവശമുള്ള 75 ശതമാനം സാധനങ്ങളും തന്റെ കൈയില്‍നിന്നു വാങ്ങിയതാണെന്നു പറഞ്ഞ് തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി സന്തോഷ് ഇതിനിടെ രംഗത്തെത്തി.
സാധനങ്ങള്‍ വാങ്ങിയ വകയില്‍ തനിക്കു മൂന്നു കോടി രൂപ കിട്ടാനുണ്ടെന്നും ഇയാള്‍ പറയുന്നു.
മോശയുടെ അംശവടിയെന്നു പറയുന്നത് ഊന്നുവടിയാണ്. ഒരു സാധാരണ വീട്ടില്‍ പണ്ടുണ്ടായിരുന്ന ഉറിയാണ് ശ്രീകൃഷ്ണന്റെ കാലത്തേതെന്നു മോന്സന് പറയുന്നത്.
ജൂതര്‍ ഉപയോഗിച്ചിരുന്ന 100 വര്‍ഷം പഴക്കമുള്ള വിളക്കാണ് മുഹമ്മദ് നബിയുടെ വിളക്കെന്ന് അവകാശപ്പെട്ടിരുന്നത്.
വില്‍ക്കാനല്ല, വീട്ടില്‍ കൗതുകത്തിനു വയ്ക്കാന്‍ എന്നു പറഞ്ഞാണ് ഈ സാധങ്ങളെല്ലാം വാങ്ങിയതെന്നും സന്തോഷ് പറയുന്നത്.
ബാങ്കില്‍നിന്നു വന്നാലുടന്‍ പണം നല്‍കാമെന്ന് അറിയിച്ചായിരുന്നു ഇടപാടെന്നും പറയുന്നു.
പുതിയ പുരാവസ്തുക്കൾ
മോന്‍സന്റെ പുരാവസ്തുശേഖരത്തിലെ പലതും പുതുപുത്തന്‍ ആണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.
ഇതു നിര്‍മിച്ചു നല്കിയ ശില്പി അടക്കമുള്ളവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.
പുരാവസ്തുശേഖരം പരിശോധിച്ച ആര്‍ക്കിയോളിജക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെയും സംസ്ഥാന പുരാവസ്തു വകുപ്പിലെയും വിദഗ്ധര്‍ വിശദമായ പരിശോധന റിപ്പോര്‍ട്ട് നല്‍കുമെന്നാണ് സൂചന.
മോശയുടെ അംശവടിയെന്ന് മോന്സന് അവകാശപ്പെട്ടത് 2,000 രൂപ മാത്രം വിലയുള്ള ഊന്നുവടിയാണെന്ന് കിളിമാനൂര്‍ സ്വദേശി സന്തോഷ് മൊഴി നല്‍കിയിരുന്നു.
താനാണ് ഭൂരിഭാഗം പുരാവസ്തുക്കളും നല്‍കിയതെന്നും സന്തോഷ് പറയുന്നു.
അഞ്ചു വര്‍ഷം മാത്രം പഴക്കമുള്ളതാണ് ടിപ്പുവിന്റെ സിംഹാസനം. അതു ഫര്‍ണിച്ചര്‍ കടയിലെ ശില്പിയെക്കൊണ്ട് ഉണ്ടാക്കിയതാണെന്നാണ് സന്തോഷ് മൊഴി നല്‍കിയിരുന്നു.
താളിയോലകളില്‍ ഏറിയ പങ്കും വ്യാജമാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട ചെമ്പോലയും വലിയ വിവാദം സൃഷ്ടിച്ചുകഴിഞ്ഞു.
ചിരിച്ചുപോയി
മോന്‍സനെ ചോദ്യം ചെയ്യുന്ന അന്വേഷണോദ്യോഗസ്ഥര്‍ പോലും ചിരിച്ചുപോയ സന്ദര്‍ഭം ചോദ്യം ചെയ്യലിനിടയിലുണ്ടായി.
താന്‍ എല്ലാം തള്ളിയതായിരുന്നുവെന്നാണ് മോന്സന് അന്വേഷണ സംഘത്തെ അറിയിച്ചത്.
100ലധികം രാജ്യങ്ങള്‍ സന്ദര്‍ശിച്ചുവെന്നു പറയുന്ന ഇയാള്‍ക്കു പാസ്പോര്‍ട്ട് പോലും ഇല്ലായിരുന്നു.
താന്‍ പറഞ്ഞതൊക്കെ എന്തിനാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ വിശ്വസിച്ചതെന്നും പാസ്പോര്‍ട്ടുപോലും തനിക്ക് ഇല്ലെന്നും എല്ലാം തള്ളിയതാണെന്നുമാണ് മോന്സന് അന്വേഷണ സംഘത്തിനു മൊഴി നല്‍കിയത്.
രാഷ്ട്രീയക്കാര്‍ എന്തെല്ലാം കള്ളത്തരം പറയുന്നു, എന്നാല്‍ അവര്‍ക്കെതിരേ എന്തു നടപടിയാണ് ഉണ്ടായിട്ടുള്ളതെന്നും മോന്സന് അന്വേഷണ സംഘത്തോടു ചോദിച്ചു.
(തുടരും)