കൊച്ചി: കോടികളുടെ പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്സന് മാവുങ്കലിന്റെ ആഡംബര കാറുകള്‍ക്കു രേഖകളില്ല. മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയിലാണ് മോന്‍സന്റെ നാല് ആഡംബര കാറുകള്‍ക്ക് രേഖകളില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്.
എട്ടു കാറുകളാണ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധിച്ചത്. ഇതില്‍ ഒരു വാഹനവും മോന്‍സന്റെ പേരിലല്ലെന്നു കണ്ടെത്തി.രണ്ടു വാഹനങ്ങള്‍ രൂപമാറ്റം വരുത്തി പോഷെയാക്കി മാറ്റിയിരിക്കുകയാണ്.
മസ്ദ, മിത്സുബിഷി എന്നീ വാഹനങ്ങളാണ് പോര്‍ഷെ മാതൃകയിലാക്കിയിരിക്കുന്നതെന്ന് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.
വാഹനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി മറ്റു സംസ്ഥാനങ്ങളിലെ മോട്ടോര്‍ വാഹനവകുപ്പിന് സമീപിക്കും. മോന്‍സന്റെ കസ്റ്റഡി കാലാവധി ഇന്നു തീരുന്നതിനാല്‍ ഇയാളെ ഇന്നു കോടതിയില്‍ ഹാജരാക്കും.
അതേസമയം ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം ഇന്നലെ തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ യോഗം ചേര്‍ന്ന് കേസ് അന്വേഷണത്തിന്റെ പുരോഗതി വിലയിരുത്തി.
മോന്‍സനെ ശാസ്ത്രീയമായി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണ സംഘമെന്നാണ് സൂചന.കൊച്ചി സിറ്റി പോലീസില്‍ കുറ്റാന്വേഷണ മികവു തെളിയിച്ച പത്തു പോലീസ് ഉദ്യോഗസ്ഥരെ കൂടി പ്രത്യേക അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എസ്എച്ചഒമാരായ കൊച്ചി സിറ്റി സൈബര്‍ സ്റ്റേഷനിലെ കെ.എസ്. അരുണ്‍, എറണാകുളം ടൗണ്‍ സ്റ്റേഷനിലെ എം.എസ് ഫൈസല്‍, മുനമ്പം സ്റ്റേഷനിലെ എ.എല്‍. യേശുദാസ്, പള്ളുരുത്തി സ്റ്റേഷനിലെ കെ.എക്സ്. സില്‍വസ്റ്റര്‍, പുത്തന്‍കുരിശ് സ്റ്റേഷനിലെ എസ്ഐ എസ്.ആര് സനീഷ്, എഎസ്ഐമാരായ മുളവുകാട് സ്റ്റേഷനിലെ വര്‍ഗീസ്, എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ ടി.കെ റെജി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഫോര്‍ട്ടുകൊച്ചി സ്റ്റേഷനിലെ സജീവന്, കൊച്ചി സിറ്റി സൈബര്‍ സ്റ്റേഷനിലെ ഷിഹാബ്, മാത്യു എന്നിവരെയാണ് പ്രത്യേതക അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.