മോ​ന്‍​സ​ന്‍ കേ​സ്; കെ​ട്ടു​ക​ഥ​ക​ളു​ടെ ഉ​ള്ള​റ​ക​ള്‍തേ​ടി എ​സ്‌​ഐ​ടി ; ദാ​വൂ​ദ് ബ​ന്ധം മു​ത​ല്‍ മും​ബൈ മെ​ട്രോ​യു​ടെ പി​ല്ല​ര്‍ വ​രെ “പൊ​ളി​ക്കും’!


കോ​ഴി​ക്കോ​ട്: കോ​ടി​ക​ളു​ടെ പു​രാ​വ​സ്തു ത​ട്ടി​പ്പു​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു മു​ഖ്യ​മ​ന്ത്രി​ക്കു മു​ന്നി​ലെ​ത്തി​യ പ​രാ​തി ഇ​ഴ​കീ​റി പ​രി​ശോ​ധി​ച്ചു ക്രൈം​ബ്രാ​ഞ്ച് .

പ​ത്തു​കോ​ടി രൂ​പ ന​ഷ്ട​പ്പെ​ട്ടന്നു ചൂണ്ടിക്കാട്ടി ആ​റ് പേ​ര്‍ മു​ഖ്യ​മ​ന്ത്രി​ക്കു സ​മ​ര്‍​പ്പി​ച്ച പ​രാ​തി​യി​ലെ ഓ​രോ ഭാ​ഗ​വും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കാ​നാ​ണ് ക്രൈം​ബ്രാ​ഞ്ച് ഡി​ഐ​ജി ജി.​സ്പ​ര്‍​ജ​ന്‍​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​സ്‌​ഐ​ടി തീ​രു​മാ​നി​ച്ച​ത്.

ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ല്‍ ചോ​ദ്യം ചെ​യ്തു മോ​ന്‍​സ​നി​ല്‍നി​ന്നു പ​ര​മാ​വ​ധി വ​സ്തു​ത​ക​ള്‍ അ​റി​യാ​നും അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്താ​നു​മാ​ണ് തീ​രു​മാ​നം.

വി​വാ​ദ​ങ്ങ​ള്‍ ഏ​റെ നി​ല​നി​ല്‍​ക്കു​ന്ന കേ​സി​ല്‍ യ​ഥാ​ര്‍​ഥ്യ​വും കെ​ട്ടു​ക​ഥ​ക​ളും ഏ​തെന്നു ക​ണ്ടെ​ത്തേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് പോ​ലീ​സ്. മു​ന്‍ ഡി​ജി​പി ഉ​ള്‍​പ്പെ​ടെ കേ​ന്ദ്ര​സ​ര്‍​ക്കാ​രിലേ​യും സം​സ്ഥാ​ന പോ​ലീ​സി​ലെ​യും രാ​ഷ്ട്രീ​യ​ത്തി​ലെ​യും ഉ​ന്ന​ത​രു​മാ​യു​ള്ള ബ​ന്ധ​ത്തി​ന്‍റെ ആ​ഴ​വും പോ​ലീ​സ് അ​ന്വേ​ഷ​ണ പ​രി​ധി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

എ​ന്നാ​ല്‍ അ​ന്വേ​ഷ​ണം എ​പ്പോ​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന കാ​ര്യ​ത്തി​ല്‍ ഉ​റ​പ്പു​ന​ല്‍​കാ​ന്‍ ക്രൈം​ബ്രാ​ഞ്ചി​നു സാ​ധി​ക്കു​ന്നി​ല്ല. ഇ​തി​നെ​ല്ലാം പു​റ​മേ അ​ധോ​ലോ​ക ബ​ന്ധ​മു​ണ്ടെ​ന്ന അ​വ​കാ​ശ​വാ​ദ​വും മോ​ന്‍​സ​ന്‍ ഉ​ന്ന​യി​ച്ചി​രു​ന്നു.

കോ​ടി​ക​ള്‍ വാ​യ്പ ന​ല്‍​കി​യ​തി​നു പി​ന്നാ​ലെ പ​രാ​തി​ക്കാ​ര്‍ സ​മീ​പി​ച്ച​പ്പോ​ള്‍ മോ​ന്‍​സ​ന്‍ അ​ധോ​ലോ​ക ബ​ന്ധ​ത്തക്കുറി​ച്ചു പ​രാ​മ​ര്‍​ശി​ച്ചി​രു​ന്നു.

ഇ​തി​ല്‍ ഏ​റ്റ​വും പ്ര​ധാ​നം ദാ​വൂ​ദി​ന്‍റെ ആ​ളാ​ണെ​ന്ന​താ​ണ്. മും​ബൈ​യി​ല്‍ നി​ര​വ​ധി സു​ഹൃ​ത്തു​ക്ക​ള്‍ ഇ​പ്പോ​ഴും ഉ​ണ്ടെ​ന്നും മോ​ന്‍​സ​ന്‍ അ​വ​കാ​ശ​പ്പെ​ടു​ന്നതായി പരാതിക്കാർ പറഞ്ഞിരുന്നു.

മും​ബൈ​യി​ല്‍ വ​ച്ച് ഒ​രാ​ളെ വെ​ടി​വ​ച്ച് കൊ​ന്നു മെ​ട്രോ​യു​ടെ പി​ല്ല​റി​യി​ല്‍ കൊ​ണ്ടി​ട്ടെ​ന്നതു​മ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ളാ​ണ് പോ​ലീ​സി​നു പരിശോധിക്കേണ്ടതായിട്ടുള്ളത്.

കൂ​ടാ​തെ വെ​ടി​കൊ​ണ്ട​താ​ണെ​ന്നും ഗു​ണ്ടാ​സം​ഘ​ട്ട​ന​ത്തി​ല്‍ പ​റ്റി​യ പ​രി​ക്കു​ക​ളാ​ണെ​ന്നും പ​റ​ഞ്ഞ് ശ​രീ​ര​ത്തി​ലെ മു​റി​പ്പാ​ടു​ക​ളും മോ​ന്‍​സ​ന്‍ കാ​ണി​ച്ചി​രു​ന്നു.

പ​രാ​തി​യി​ല്‍ പ​രാ​മ​ര്‍​ശി​ച്ചി​ട്ടു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​മാ​ണെ​ങ്കി​ല്‍ പ​രാ​തി​ക്കാ​രി​ല്‍നി​ന്നു വീ​ണ്ടും മൊ​ഴി​യെ​ടു​ക്കും. ഇ​തി​നു ശേ​ഷം ഓ​രോ മേ​ഖ​ല​ക​ളാ​ക്കി തി​രി​ച്ചു​കൊ​ണ്ട് അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്.

Related posts

Leave a Comment